കോടാലി കൊണ്ട് നൂപുർ ശർമ്മയുടെ കഴുത്തുവെട്ടുന്ന വീഡിയോ; യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടാലി കൊണ്ട് നൂപുർ ശർമ്മയുടെ കഴുത്തുവെട്ടുന്ന വീഡിയോ; യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 03:51 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ‌പ്രവാചകനെ വിമർശിച്ചുവെന്ന് ആരോപിച്ച് നൂപുർ ശർമ്മയുടെ തലവെട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കശ്മീരി സ്വദേശിയായ ഫൈസൽ വാനി എന്ന യൂട്യൂബറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയുടെ തലയറുക്കുന്ന വീഡിയോ യൂട്യൂബിലൂടെ പങ്കുവെച്ച ഫൈസൽ വാനി, പ്രതിഷേധം ശക്തമായതോടെ അത് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഡീപ്പ് പെയ്ൻ ഫിറ്റ്നെസ് എന്ന് പേരുള്ള സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഷർട്ടിടാതെ ഒരു കയ്യിൽ വാളും, മറു കയ്യിൽ തലയില്ലാത്ത നൂപുർ ശർമ്മയുടെ ചിത്രവുമായിരുന്നു ഇയാൾ പങ്കുവെച്ചത്. മതമൗലികവാദികൾ ഇത് വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ ഹിന്ദുക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Kashmir based YouTuber Faisal Wani with YouTube Account of Deep Pain Fitness shares most violent graphic video showing him beheading Nupur Sharma. Hope @KashmirPolice acts in time before he provokes further violence and rioting. Brainwashed idiot. This is scary. @JmuKmrPolice pic.twitter.com/cJL1VRIW79

— Aditya Raj Kaul (@AdityaRajKaul) June 10, 2022

യൂട്യൂബ് ചാനൽ പ്രേക്ഷകർ വ്യാപകമായി അൺ സബ്സ്‌ക്രൈബ് ചെയ്യുകയും ഇയാൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉന്നയിക്കുകയും ചെയ്തതോടെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യൂട്യൂബ് വീഡിയോയിലൂടെതന്നെ മാപ്പപേക്ഷിച്ച് രംഗത്തെത്തി.

ആ വീഡിയോ ചിത്രീകരിച്ചത് താൻ തന്നെയാണെന്നും ഇതിന് പിന്നിൽ ദുരുദ്ദേശ്യം ഇല്ലെന്നുമാണ് വാനി പറഞ്ഞത്. വീഡിയോ കാരണം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വാനി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇയാളെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്.

 

Tags: BJPArrestNupur Sharmabehead
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies