ഡല്‍ഹി: ഐസിയുവിലായിരുന്ന 64ക്കാരന്‍ ആശുപത്രിയിലെ തീപ്പിടുത്തത്തില്‍ മരിച്ചു. ബ്രാം ശക്തി ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.50 നാണ് സംഭവം.മൂന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്.വെന്റിലേറ്ററില്‍ ആയിരുന്നതിനാല്‍ മറ്റു രോഗികള്‍ക്കൊപ്പം ഇദ്ദേഹത്തെ മാറ്റാന്‍ കഴിഞ്ഞില്ല.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൂന്നാം നിലയിലെ മറ്റെല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചു. പ്രഥമിക നിഗമനത്തില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ആശുപത്രിയിലെ അഗ്നി സുരക്ഷ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീപ്പിടുത്തത്തെ തുടര്‍ന്ന് വൈദ്യുതിയും ഓക്‌സിജന്‍ ലഭ്യതയും നിലച്ചു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഡല്‍ഹിയില്‍ തീപ്പിടുത്തം ഉണ്ടാവുന്നത്.അടുത്തിടെ ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഗ്നിബാധക്കാണ് സാക്ഷിയായത്. മുണ്ടക മെട്രോ സ്റ്റേഷനു സമീപമുണ്ടായ അപകടത്തില്‍ 27 പേരാണ് മരിച്ചത്.















