അയോദ്ധ്യ, പ്രയാഗ്, കാശി; ഹിന്ദു സ്വാഭിമാനം വീണ്ടെടുക്കാൻ മറാഠാ യോദ്ധാക്കൾ നടത്തിയ പോരാട്ടങ്ങളിലൂടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യ, പ്രയാഗ്, കാശി; ഹിന്ദു സ്വാഭിമാനം വീണ്ടെടുക്കാൻ മറാഠാ യോദ്ധാക്കൾ നടത്തിയ പോരാട്ടങ്ങളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 07:43 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ സ്വാഭിമാനത്തിന്റെ കുംഭഗോപുരങ്ങളായി ഭാരതഭൂമിയിൽ നിലനിൽക്കുന്ന ക്ഷേത്ര ഭൂമികകളാണ് അയോദ്ധ്യ, പ്രയാഗ്, കാശി എന്നിവ. സംസ്കാരത്തിന്റെ മസ്തകത്തിൽ പ്രഹരിക്കാൻ വൈദേശിക ആക്രമണകാരികൾ എക്കാലവും തിരഞ്ഞെടുത്തത് ക്ഷേത്രങ്ങൾ ആയിരുന്നു. ആക്രമണങ്ങളെയും ഉപജാപങ്ങളെയും അതിജീവിച്ച് ഹിന്ദുവിന്റെ കൈകളിലെത്തുക എന്ന ചരിത്ര നിയോഗത്തിന്റെ പൂർത്തീകരണമായാണ് അയോദ്ധ്യ കേസിലെ കോടതി വിധി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ, ആ നിയോഗ പൂർത്തീകരണത്തിലേക്ക് പൂർണ്ണമായും എത്തിപ്പെടാൻ ഇനിയും കാലം കാത്തുകിടക്കുന്ന ദേവഭൂമികളാണ് പ്രയാഗും കാശിയും.

പ്രാകൃതരായ ആക്രമണകാരികളിൽ നിന്നും കാലകാലങ്ങളായി ഈ അഭിമാന ദേശങ്ങൾ വീണ്ടെടുക്കാൻ അക്ഷീണം പ്രയത്നിച്ചവരായിരുന്നു മറാഠാ യോദ്ധാക്കൾ. ഹൈന്ദവ സ്വാഭിമാനം ഉയർത്തിപ്പിടിക്കാൻ ഈ യോദ്ധാക്കൾ തലമുറകളായി നടത്തി വന്ന പോരാട്ടങ്ങൾ ആവേശകരവും ഐതിഹാസികവുമാണ്.

1751-52 കാലഘട്ടത്തിൽ പഠാന്മാർക്കെതിരായ  യുദ്ധത്തിൽ സഫ്ദർ ജംഗിനെ സഹായിക്കുമ്പോൾ ഹോൽക്കർ മുന്നോട്ട് വെച്ച ആവശ്യം മൂന്ന് പുണ്യഭൂമികളും മടക്കി നൽകുക എന്നതായിരുന്നു. എന്നാൽ ഫത്തേഗഢ് യുദ്ധവിജയത്തിന് ശേഷവും നവാബ് ആവശ്യം അംഗീകരിക്കാൻ വൈമനസ്യം കാട്ടിയതോടെ മറാഠികൾ മറ്റൊരു പദ്ധതി തയ്യാറാക്കി. പഠാന്മാരെ പൂർണമായും ഉന്മൂലനം ചെയ്യാതെ, സഫ്ദർ ജംഗിന്റെ ഉദ്യമം അവർ വൈകിപ്പിച്ചു. പോരാട്ടത്തിന്റെ ആത്യന്തിക ലക്ഷ്യം ക്ഷേത്രഭൂമികളുടെ വീണ്ടെടുപ്പ് തന്നെയായിരുന്നു. ഈ കാലയളവിൽ നവാബിൽ നിന്നും വലിയ തോതിൽ കൈപ്പറ്റിയ സ്വത്തുക്കളും ഭൂമിയും പിൽക്കാല പോരാട്ടങ്ങൾക്കായി മറാഠാ യോദ്ധാക്കൾ കാത്തു വെച്ചു.

ഇക്കാലയളവിൽ പേഷ്വയുടെ ജനറൽമാരിൽ പ്രമുഖനായ മൽഹാർ റാവു ഹോൽക്കർ തന്റെ ശക്തമായ സൈന്യവുമായി കാശിയിലെത്തി. ഔറംഗസേബ് നിർമ്മിച്ച ഗ്യാൻവാപി പള്ളി തകർത്ത് പുരാതന ക്ഷേത്രം പുനർനിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, തദ്ദേശീയരായ ഹിന്ദുക്കൾ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഹോൽക്കർ മടങ്ങിപ്പോയാൽ ഔറംഗസേബ് തങ്ങളെ കൂട്ടക്കൊല ചെയ്യുമെന്ന അവർ ഭയപ്പെട്ടിരുന്നു.

ക്ഷേത്രങ്ങൾ വീണ്ടെടുക്കുക എന്നതിന് മറാഠാ യോദ്ധാക്കളെ പ്രേരിപ്പിച്ച കാരണങ്ങൾ രാഷ്‌ട്രീയവും മതപരവുമായിരുന്നു. എന്നാൽ തദ്ദേശീയ ജനതയുടെ രക്ഷയെക്കരുതി പലപ്പോഴും അവർക്ക് ആ ഉദ്യമങ്ങളിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു എന്നതാണ് വസ്തുതയെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

1759ൽ പേഷ്വ ബാലാജി റാവു ക്ഷേത്രങ്ങൾ വീണ്ടെടുക്കാൻ വീണ്ടും പദ്ധതി തയ്യാറാക്കി. ബനാറസും അയോദ്ധ്യയും അലഹാബാദും ഷൂജ ഉദ് ദൗളയിൽ നിന്നും വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. കാലാവസ്ഥ അനുകൂലമാകുന്നത് വരെ കാത്തിരിക്കാനും ഷൂജയെയും സുരാജ്മലിനെയും നജീബിനെതിരെ തിരിക്കാനും അദ്ദേഹത്തിന് രഹസ്യ സന്ദേശം ലഭിച്ചു. ഇവരിൽ ആർക്കും പരസ്പരം പ്രതിപത്തി ഉണ്ടാകാതിരിക്കാനും അതുവഴി മുഗളരെ അകറ്റി നിർത്താനും സാധിക്കും എന്ന് അവർ കണക്ക്കൂട്ടി.

മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാഠികളെ നയിച്ച സദാശിവ ഭാവുവിന്റെ ലക്ഷ്യവും ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പ് തന്നെയായിരുന്നു. എന്നാൽ യുദ്ധത്തിൽ നേരിട്ട പരാജയം, പദ്ധതികളെ തകിടം മറിച്ചു. പത്ത് വർഷത്തിന് ശേഷം കരുത്താർജ്ജിച്ച് തിരിച്ചടിച്ചപ്പോഴേക്കും, ബ്രിട്ടീഷുകാർ ഇസ്ലാമിക ഭരണാധികാരികൾക്ക് മേൽ വിജയം വരിച്ചു കഴിഞ്ഞിരുന്നു.

മൽഹാർ റാവു ഹോൽക്കറിന്റെ അനന്തിരവളായിരുന്ന അഹല്യാഭായ് ഹോൽക്കറിന്റെ പങ്കും മറാഠാ യോദ്ധാക്കളുടെ ഉദ്യമത്തിൽ നിസ്തുലമായ സ്ഥാനം അർഹിക്കുന്നു. ഇന്ന് കാണുന്ന തരത്തിൽ കാശി വിശ്വനാഥ ക്ഷേത്രം 1780ൽ പണി കഴിപ്പിച്ചത് അഹല്യാഭായി ആയിരുന്നു. പുരി രാമചന്ദ്ര ക്ഷേത്രം, രാമേശ്വരം ഹനുമാൻ ക്ഷേത്രം, പാർളി വാജിനാഥിലെ വൈദ്യനാഥ ക്ഷേത്രം, അയോദ്ധ്യയിലെ സരയൂഘട്ട്, കേദാർനാഥ്, ഉജ്ജൈൻ എന്നിവയും അഹല്യാഭായിയുടെ അതുല്യ സംഭാവനകളാണ്. നിരവധി ആക്രമണങ്ങളെ അതിജീവിച്ചും നിലനിന്ന സോമനാഥ ക്ഷേത്രം 1783ൽ പുനർനിർമ്മിച്ചതും അഹല്യാഭായിയുടെ നേതൃത്വത്തിൻ കീഴിലായിരുന്നു.

തദ്ദേശീയരായ ഹിന്ദുക്കളുടെ  സുരക്ഷിതത്വത്തെ കരുതി മാത്രമാണ് മറാഠാ യോദ്ധാക്കൾ പലപ്പോഴും ക്ഷേത്രഭുമികളുടെ വീണ്ടെടുപ്പ് എന്ന ഉദ്യമത്തിൽ നിന്നും പിന്മാറിയത് എന്ന് ചരിത്രത്തിൽ നിന്നും ബോദ്ധ്യപ്പെടാവുന്ന വസ്തുതയാണ്. രാമജന്മഭൂമിയിൽ നൂറ്റാണ്ടുകൾക്കിപ്പുറം ക്ഷേത്രം ഉയരുമ്പോൾ, അയോദ്ധ്യ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പ് നിതാന്ത ലക്ഷ്യമായി കൊണ്ടു നടന്ന മറാഠാ യുദ്ധവീരന്മാരുടെ പോരാട്ടങ്ങൾ കൂടിയാണ് ലക്ഷ്യം കാണുന്നത്.

Tags: Temples
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies