ന്യൂഡല്‍ഹി: ലോകത്ത് യോഗയ്ക്ക് പ്രചാരം കൂടുന്നതായി പ്രധാന മന്ത്രി മോദി.സമൂഹമാദ്ധ്യമമായ ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖര്‍ യോഗ പരിശീലനം നടത്തുന്നുണ്ട്. അതു വഴി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായെന്നും ട്വിറ്ററില്‍ കുറിച്ചു.
യോഗ എങ്ങനെയാണ് പരിശീലിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റു ചെയ്തു. യോഗപരിശീലനത്തിന്റെ ഗുണങ്ങളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. 2014 ല്‍ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കിയതിന്റെ വാര്‍ത്ത ശകലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എട്ടാമത് യോഗദിനത്തോടനുബന്ധിച്ച് ജൂണ്‍ 21 ന് വിപുലമായ പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ 75 പൈതൃകകേന്ദ്രങ്ങളില്‍ 75 കേന്ദ്രമന്ത്രിമാര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കും.മൈസൂര്‍ കൊട്ടാരത്തിലാണ് പ്രധാനമന്ത്രി യോഗദിനം ആഘോഷിക്കുക.
Comments