ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട തുടർന്ന് ഇന്ത്യൻ സേന. കശ്മീരിൽ ഈ വർഷം ആകെ കൊലപ്പെടുത്തിയ ഭീകരരുടെ എണ്ണം 100 പിന്നിട്ടു. ഇതിൽ 63 പേരും ലഷ്കർ ഇ ത്വയിബ ഭീകരരാണെന്ന് സൈനിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരിൽ 29 പേരും വിദേശ ഭീകരരാണ്. കഴിഞ്ഞ വർഷം ഈ സമയം കൊല്ലപ്പെട്ട ഭീകരരുടെ ഇരട്ടിയാണ് ഈ വർഷം കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഇതേസമയം കശ്മീരിൽ ഒരു വിദേശ ഭീകരൻ ഉൾപ്പെടെ അൻപത് പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഈ വർഷം കൊല്ലപ്പെട്ടതിൽ 24 ഭീകരരും ജെയ്ഷെ മുഹമ്മദ് ഭീകരരാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments