മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം അടച്ചു പൂട്ടിയോ ?വെബ് സൈറ്റും ഡൗണായി; സ്വർണക്കടത്ത് കേസിൻ്റെ ദുരൂഹത വർദ്ധിക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം അടച്ചു പൂട്ടിയോ ?വെബ് സൈറ്റും ഡൗണായി; സ്വർണക്കടത്ത് കേസിന്റെ ദുരൂഹത വർദ്ധിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 12:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ  മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബംഗളൂർ ആസ്ഥാനമായുള്ള ഐടി സ്ഥാപനം  അടച്ചുപൂട്ടിയതായി അഭ്യൂഹങ്ങൾ. ബംഗളുരുവിലെ ഗംഗാ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയതായി സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്. സ്ഥാപനത്തെ സംബന്ധിച്ച് ഗൂഗിളിൽ പരതിയിട്ടും വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ്  ആക്ഷേപം  ഉയരുന്നത്. വെബ്സൈറ്റിലും എക്സലോജിക് സ്ഥാപനത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ല.  http://exalogic.in/ എന്ന് സെർച്ച് ചെയ്തിട്ടും സ്ഥാപനത്തെ സംബന്ധിച്ച് വിവരം ലഭിക്കാതായതോടെയാണ് വിഷയം ചർച്ചയായത്.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ 164 മൊഴിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരും പരാമർശിച്ചതായാണ് സൂചന . മുഖ്യമന്ത്രിയുടെ  കുടുംബത്തിനും  കേസിൽ പങ്കുള്ളതായി സ്വപ്ന സുരേഷ് മാദ്ധ്യമങ്ങൾക്ക് മുൻപിലും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കോലാഹലങ്ങളും കേരളത്തിൽ കത്തിപടരുകയാണ്.  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  ബിജെപിയും കോൺഗ്രസും  പ്രതിഷേധവുമായി തെരുവുകളിലാണ്.   ഇന്നേവരെ കാണാത്ത പ്രതിഷേധ സമരങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കടന്നുപോകുന്നത്.

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി വിദേശത്തേക്ക് കറൻസി കടത്തി എന്നാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലേക്ക് എത്തിച്ച സ്വർണ്ണ ചെമ്പിൽ ഭാരിച്ച ലോഹംപോലെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കും, മകൾ വീണയ്‌ക്കും അറിവുള്ളതാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

ഈ വിവാദങ്ങൾ കത്തിപടരുന്നതിനിടെയാണ് വീണയുടെ ഐടി സ്ഥാപനം സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നത്.  സ്വർണ്ണക്കടത്ത് കേസിന്റെ തുടക്കത്തിലും വീണയുടെ സ്ഥാപനം വിവാദത്തിന്റെ നിഴലിലായിരുന്നു. ബാംഗ്ലൂരിലേക്ക് കടന്ന സ്വപ്നയ്‌ക്കും സ്വർണ്ണക്കടത്ത് കേസിലെ മറ്റു പ്രതികൾക്കും ഒളിവിൽ താമസിക്കാൻ വീണയുടെ സ്ഥാപനം സഹായം നൽകി എന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് ഒരു തെളിവും  അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല.

Tags: Pinarayi VijayanGOLD SMUGGLING CASEveena
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies