സോൾ: രാജ്യത്തെ ആയുധശേഖരം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ.ഇത് സംബന്ധിച്ച വിവരങ്ങൾ ഉത്തരകൊറിയൻ ഭരണാധികാരി പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി.മൂന്ന് ദിവസം നീണ്ട് നിന്നതായിരുന്നു ദേശീയ പാർട്ടി സമ്മേളനം.
കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് ഉത്തര കൊറിയ ആയുധ ശേഖരണം വർദ്ധിപ്പിക്കുന്നതെന്ന് കിം ജോങ് ഉൻ പാർട്ടി സമ്മേളനത്തിൽ ധരിപ്പിച്ചതായാണ് വിവരം.
കഴിഞ്ഞ മാസം രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചതിന് ശേഷം നിലവിൽ രോഗം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെന്നും പാർട്ടി സമ്മേളനത്തിൽ അവകാശപ്പെട്ടിട്ടുണ്ട്.
കിം ജോങ് ഉന്നിന്റ സുരക്ഷ ശക്തിപ്പെടുത്താനാണ് ആയുധ ശേഖരം വർദ്ധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ഉറപ്പാക്കുക എന്നതിലുപരി മറ്റ് അജണ്ടകളോ ആണവായുധ പരീക്ഷണത്തെ കുറിച്ചോ ചർച്ച ചെയ്തിട്ടില്ലെന്നാണ് പ്രദേശിക മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Comments