കേരളക്കരയെ നടുക്കിയ കൂട്ടക്കൊല; ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആൻ്റണിക്ക് പരോൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളക്കരയെ നടുക്കിയ കൂട്ടക്കൊല; ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആൻ്റണിക്ക് പരോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 10:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആൻ്റണിക്ക് പരോൾ അനുവദിച്ചു. കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലകേസിലെ ഏക പ്രതിയാണ് ആൻ്റണി. ഒരു കുടുംബത്തിലെ മുഴുവൻ പേരുടെയും ജീവൻ എടുത്ത ആന്റണി പതിനെട്ട് വർഷമായി ജയിലിൽ കഴിയുകയാണ്. പലപ്പോഴായി പരോളിന് ശ്രമിച്ചിരുന്നെങ്കിലും സർക്കാർ അപേക്ഷ പരി​ഗണിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ആന്റണിക്ക് പരോൾ ലഭിക്കുന്നത്.

മുപ്പത് ദിവസത്തെ പരോളാണ് സർക്കാർ ആന്റണിക്ക് അനുവദിച്ചിരിക്കുന്നത്. 2001 ജൂൺ ആറിനാണ് കേരളത്തെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലപാതകം നടന്നത്. അലുവയിലെ മാഞ്ഞൂരാൻ വീട്ടിലെ 6 പേരെയാണ് ആന്റണി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊലപ്പെടുത്തിയത്. പണം നൽകാത്തതിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ മേരി, മക്കൾ ദിവ്യ, ജെസ്മോൻ, അഗസ്റ്റിന്റെ അമ്മ ക്ലാര, കൊച്ചുറാണി എന്നിവരെയാണ് ഇയാൾ കൊല ചെയ്തത്.

കൊലപാതകം നടത്തിയതിന് ശേഷം ആന്റണി സൗദിയിലേയ്‌ക്ക് കടന്നിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടി നിയമത്തിന് മുൻപിൽ ഹാജരാക്കുകയായിരുന്നു. പോലീസിന് പിന്നാലെ സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷം ആന്റണിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് 2018 ൽ സുപ്രീംകോടതി ശിക്ഷയിൽ ഇളവ് വരുത്തുകയായിരുന്നു. ശിക്ഷ ജീവപര്യന്തമായി സുപ്രീകോടതി വിധിച്ചു.

പലപ്പോഴായി പരോളിന് അപേക്ഷിച്ചെങ്കിലും പോലീസ് റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ പരോൾ നിഷേധിക്കപ്പെടുകയായിരുന്നു. നിലവിൽ ഇതുവരെ പരോൾ ലഭിക്കാത്തവരുടെ പട്ടികയിൽപ്പെടുത്തിയാണ് ആന്റണിക്ക് ജാമ്യം അനുവധിച്ചിരിക്കുന്നത്. പരോൾ വ്യവസ്ഥ അനുസരിച്ച് ജൂലൈ 17ന് തിരികെ ജയിലിലെത്തണം.

Tags: jailantonyparole
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies