തിരുവനന്തപുരം: എസ്എസ്എൽഎസി ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 99.26 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. എല്ലാ വിഷയത്തിലും എ-പ്ലസ് ലഭിച്ചത് 44,363 പേർക്കാണ്.
കണ്ണൂരിലാണ് ഏറ്റവുമധികം വിജയശതമാനമുള്ളത് (99.7%). ഏറ്റവും കൂടുതൽ പേർ എ-പ്ലസ് (3,024) നേടിയത് മലപ്പുറത്താണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം (92.07%). 2,134 സ്‌കൂളുകൾക്ക് നൂറുമേനി വിജയം ലഭിച്ചു. കഴിഞ്ഞ വർഷം 2,210 സ്‌കൂളുകൾക്ക് ലഭിച്ചിരുന്നതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ടെന്നാണ് വിലയിരുത്തൽ. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നാളെമുതൽ ഈ മാസം 21 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം. ജൂലൈയിലാണ് സേ പരിക്ഷ നടക്കുക.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. നാല് മണി മുതൽ ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും. pareekshabhavan.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലമറിയാം.















