എയര്‍ബസ് എ350 വിമാനം സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; ആദ്യ വിമാനം അടുത്തവര്‍ഷം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയര്‍ബസ് എ350 വിമാനം സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; ആദ്യ വിമാനം അടുത്തവര്‍ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എയർ ഇന്ത്യയെ കരകയറ്റാനുളള ശ്രമങ്ങളാരംഭിച്ച് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യക്കായി എയര്‍ബസ് എ 350 വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അടുത്ത വര്‍ഷം ആദ്യം തന്നെ എ 350 എയര്‍ബസ് വിമാനം എയര്‍ ഇന്ത്യ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ആദ്യമായാണ് എ 350 വിമാനങ്ങള്‍ വാങ്ങുന്നത്.

എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് ജനുവരി 27 നാണ്.  എയര്‍ ഇന്ത്യയെ അടിമുടി നവീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് എയര്‍ബസ് എ 350 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം. വലിയ ബോഡിയുള്ള വിമാനം എന്നതാണ് എ 350 വിമാനങ്ങളുടെ പ്രധാന സവിശേഷത. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഇന്ധന ടാങ്കുകളും വലുപ്പമുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് പോലുള്ള ദീര്‍ഘ ദൂര റൂട്ടുകളിലേക്ക് പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും.

അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ എയര്‍ ഇന്ത്യ എയര്‍ബസ് എ 350 യുഎസ് ഉള്‍പ്പടെയുള്ള ദീർഘദൂര സര്‍വീസുകള്‍ക്ക് നിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ 350 വിമാനങ്ങള്‍ പറത്താനുള്ള പരിശീലനത്തിന് താല്‍പ്പര്യമുണ്ടോ എന്ന് കമ്പനിയിലെ മുതിര്‍ന്ന പൈലറ്റുമാരോട് എയര്‍ ഇന്ത്യ ഇതിനോടകം തിരക്കി കഴിഞ്ഞു.

2006 ലാണ് അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും യൂറോപ്യന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് 43 വിമാനങ്ങളുമായിരുന്നു അന്ന് വാങ്ങിയത്.

Tags: air india
ShareTweetSendShare

More News from this section

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

Latest News

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies