1300 കിലോ മയക്കുമരുന്ന് പിടികൂടി പോലീസ്; കടത്താൻ ശ്രമിച്ചത് ഉരുളക്കിഴങ്ങിന്റേയും ചിപ്‌സിന്റേയും രൂപത്തിൽ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

1300 കിലോ മയക്കുമരുന്ന് പിടികൂടി പോലീസ്; കടത്താൻ ശ്രമിച്ചത് ഉരുളക്കിഴങ്ങിന്റേയും ചിപ്‌സിന്റേയും രൂപത്തിൽ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 11:28 am IST
Facebook
Twitter
WhatsAppTelegram

ഉരുളക്കിഴങ്ങിന്റെയും ഫ്രോസൻ ചിപ്‌സിന്റേയും രൂപത്തിൽ കടത്താൻ ശ്രമിച്ച 1300 കിലോ മയക്കുമരുന്ന്, പോലീസ് പിടികൂടി. കൊളംബിയയിലാണ് സംഭവം. കൊളംബിയൻ ആന്റി നർകോട്ടിക് പോലീസാണ് മയക്കുമരുന്ന് പിടികൂടിയത്. കൊളംബിയൻ പോലീസാണ് ഇത് സംബന്ധിച്ച വാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ശീതികരിച്ച ഉരുളക്കുഴങ്ങ് ചിപ്‌സും, ഉരുളക്കിഴങ്ങുകളും രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്നത് മറയാക്കിയായിരുന്നു നീക്കം. കൊളംബിയയിലെ കാർട്ടജെന തുറമുഖത്ത് നിന്ന് സ്‌പെയിനിലേക്ക് കയറ്റുമതി ചെയ്യുന്നതിനായിരുന്നു ഇത് എത്തിച്ചത്.

സീൽ ചെയ്ത പെട്ടികളിലും മറ്റുമായിരുന്നു ഇവ സൂക്ഷിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യാജ ഉരുളക്കിഴങ്ങ് ചുരണ്ടി മയക്കുമരുന്ന് വേർതിരിച്ച് എടുക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം അധികൃതർ പങ്കുവച്ചിട്ടുണ്ട്. അടുത്ത കാലത്തിനിടയ്‌ക്ക് മയക്കുമരുന്ന് കടത്താൻ കള്ളക്കടത്തുകാർ ഉപയോഗിച്ച ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇതെന്നും അധികൃതർ പറയുന്നു. കാഴ്ചയിൽ ഉരുളക്കിഴങ്ങ് പോലെ ഇരിക്കുന്ന വസ്തുവിന്റെ ഉള്ളിൽ നിറയെ മയക്കുമരുന്ന് നിറച്ചിരുന്നു.

https://twitter.com/mindefensa/status/1537223433808920576

ഉദ്യോഗസ്ഥർക്ക് പെട്ടന്ന് ഒന്നും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലായിരുന്നു പൊട്ടറ്റോ ചിപ്‌സുകൾ അടക്കം പാക്ക് ചെയ്തിരുന്നത്. എന്നാൽ അജ്ഞാത ഫോൺസന്ദേശം വഴിയാണ് ഇതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചിപ്‌സിന്റെ കാലാവധി അവസാനിക്കുന്ന തിയതി ഇതിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. പിന്നാലെ 50ഓളം ഉദ്യോഗസ്ഥരുടേയും സ്‌നിഫർ നായ്‌ക്കളുടേയുമെല്ലാം സഹായത്തോടെയാണ് മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയത്. അതേസമയം ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടില്ല. പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Tags: POTATOCocaine
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies