'കരിങ്കൊടി മുതൽ കറുത്ത ലങ്കോട്ടി വരെ സർക്കാർ നിരോധിച്ചു'; അന്ന് സാംസ്കാരിക നായകർ കുരച്ചില്ല; മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയ പു.ക.സയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കരിങ്കൊടി മുതൽ കറുത്ത ലങ്കോട്ടി വരെ സർക്കാർ നിരോധിച്ചു’; അന്ന് സാംസ്കാരിക നായകർ കുരച്ചില്ല; മുഖ്യമന്ത്രിക്ക് പിന്തുണ നൽകിയ പു.ക.സയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പുരോ​ഗമന കലാസാഹിത്യ സംഘത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ. സ്വർണ്ണക്കടത്ത് കേസുമായി മുഖ്യമന്തിയ്‌ക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെ കേരളത്തിൽ പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കുകയാണ്. പോലീസിനെ ഉപയോ​ഗിച്ച് ജനങ്ങളുടെ പ്രതിഷേധത്തിനെ അടിച്ചമർത്തുകയാണ് മുഖ്യമന്തി ചെയ്തത്. മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതും മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുത്ത മാസ്കും വസ്ത്രവും ധരിച്ചവരെ വിലക്കുന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സമരം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അതേസമയം ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നൽകി മുന്നോട്ട് വന്നിരിക്കുകയാണ് പുരോ​ഗമന കലാസാഹിത്യ സംഘം. ഇതിനെയാണ് എ.ജയശങ്കർ വിമർശിച്ചുകൊണ്ട് രം​ഗത്ത് വന്നിരിക്കുന്നത്.

കരിങ്കൊടി മുതൽ കറുത്ത ലങ്കോട്ടി വരെ സർക്കാർ നിരോധിച്ചു. അപ്പോഴൊന്നും സാംസ്കാരിക നായകർ കുരച്ചില്ല എന്ന് അഡ്വ.എ.ജയശങ്കർ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്കാരിക നായകർ ഉയർത്തെഴുന്നേറ്റുവെന്നും അദ്ദേഹം വിമർശിച്ചു. സാംസ്കാരിക കേരളം മുഖ്യമന്തിക്കൊപ്പം എന്നാണ് സ്വർണ്ണക്കടത്ത് കേസിൽ ​ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് പിന്തുണയുമായി പുരോ​ഗമന സാഹിത്യ സംഘം രം​ഗത്ത് വന്നത്. ഇതിന്റെ ഭാ​ഗമായി വലതുപക്ഷ ​​ഗൂഡാലോചനയ്‌ക്കെതിരെ സാംസ്കാരിക പ്രതിഷേധം എന്ന പേരിൽ ഇന്ന് വൈകിട്ട് 5 ന് പുരോ​ഗമന സാഹിത്യ സംഘം സെക്രട്ടറിയോറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെയാണ് അഡ്വ.എ.ജയശങ്കർ വിമർശിച്ചത്.

ശാന്തനോർമ്മ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ ഹരീഷ് പേരടിയെ പുരോഗമന കലാസാഹിത്യ സംഘം ഒഴിവാക്കിയതും വാർത്തയായിരുന്നു. മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതിനാലാണ് നടനെ ഒഴിവാക്കിയതെന്ന് പു.ക.സ പറഞ്ഞിരുന്നു. വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. അശ്ലീലമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പ്രതികരിച്ചത്. ഹരീഷ് പേരടി എന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട്. ഹരീഷ് പേരടി പങ്കെടുത്താൽ തെറ്റായ സന്ദേശം നൽകും. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്തിൽ പിഴവുപറ്റി. അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പുകസ പറഞ്ഞത്.

 

Tags: Pinarayi VijayanPukasaADV A JAYASHANKAR
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies