പ്രക്ഷോഭകർ അഗ്നിപഥ് പദ്ധതി വായിച്ച് നോക്കണമെന്ന് നാവിക സേനാ മേധാവി; അവസരം ലഭിക്കുന്നത് നാല് മടങ്ങ് കൂടുതൽ യുവാക്കൾക്ക്; ഓരോ ഗ്രാമത്തിലും ഇനി അഗ്നിവീരന്മാരുണ്ടാകുമെന്ന് ആർ. ഹരി കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രക്ഷോഭകർ അഗ്നിപഥ് പദ്ധതി വായിച്ച് നോക്കണമെന്ന് നാവിക സേനാ മേധാവി; അവസരം ലഭിക്കുന്നത് നാല് മടങ്ങ് കൂടുതൽ യുവാക്കൾക്ക്; ഓരോ ഗ്രാമത്തിലും ഇനി അഗ്നിവീരന്മാരുണ്ടാകുമെന്ന് ആർ. ഹരി കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 10:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് അഗ്നിപഥ് പദ്ധതിയുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളും ആക്രമണങ്ങളുമെല്ലാം അറിവില്ലായ്മകൊണ്ടും തെറ്റിദ്ധാരണ മൂലവുമാണെന്ന് നാവിക സേനാ മേധാവി ആർ. ഹരി കുമാർ. ഇത്തരമൊരു പ്രക്ഷോഭം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒന്നര വർഷത്തോളം അഗ്നിപഥ് പദ്ധതിക്ക് വേണ്ടി പ്രയത്‌നിച്ചിരുന്നതായും നാവികസേനാ മേധാവി പ്രതികരിച്ചു.

ഇന്ത്യയിൽ നിന്നും തയ്യാറാക്കിയ, ഇന്ത്യയ്‌ക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് അഗ്നിപഥ്. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാൻ യുവാക്കൾക്ക് ലഭിക്കുന്ന സുവർണാവസരമാണിത്. പ്രക്ഷോഭം നയിക്കുന്നവരും പ്രതിഷേധത്തിനിറങ്ങുന്നവരും അഗ്നിപഥ് പദ്ധതിയെന്താണെന്ന് വായിച്ചുനോക്കി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഗ്നിപഥ് പദ്ധതിയിലൂടെ നിയമിക്കപ്പെടുന്നവരുടെ പരിശീലനം സാധാരണ സൈനിക പരിശീലനത്തിൽ നിന്നും വ്യത്യസ്തപ്പെടുകയില്ല. മാത്രവുമല്ല, ഒരാൾക്ക് അവസരം ലഭിക്കുന്ന സ്ഥാനത്ത് പദ്ധതി പ്രകാരം നാല് പേർക്ക് അവസരം ലഭിക്കും. നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം മറ്റ് മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും യുവാക്കൾക്ക് ലഭിക്കുന്നു.

നേവിയിൽ നിയമനം ലഭിക്കുന്നവർക്ക് 20 ആഴ്ചയാണ് പരിശീലനമുണ്ടാകുക. തുടർന്ന് 2-4 ആഴ്ച കപ്പലിൽ പരിശീലനം ലഭിക്കും. ശേഷമുണ്ടാകുന്ന 4-5 മാസത്തെ ഫങ്ഷണൽ ക്വാളിഫിക്കേഷൻ കോഴ്‌സ് പൂർത്തിയാക്കുന്നതോടെ കപ്പലിലോ സബ്മറൈനിലോ ഓപ്പറേഷൻ യൂണിറ്റിലോ അഗ്നിവീരൻമാർക്ക് അവസരം ലഭിക്കും. സാധാരണ ഗതിയിൽ ഒരു വർഷം റിക്രൂട്ട് ചെയ്യപ്പെടുന്നത് 5,000-6,000 പേരായിരുന്നുവെങ്കിൽ അഗ്നിപഥ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേവിയിൽ ഒരു വർഷം നിയമിതരാകുന്നവരുടെ എണ്ണം 18,000-20,000 ആകുന്നു. ഇപ്പോഴത്തേതിനാക്കാൾ നാല് മടങ്ങ് യുവാക്കൾക്കാണ് ഇത്തരത്തിൽ അവസരം ലഭിക്കുന്നത്.

ഒടുവിൽ ഇന്ത്യയിലെ ഓരോ ഗ്രാമത്തിൽ നിന്നും ഒരു അഗ്നിവീർ എങ്കിലും ഉണ്ടാകുന്ന വിധം പദ്ധതിയുടെ പ്രയോജനം വികസിക്കുന്നു. പ്രക്ഷോഭം വെടിഞ്ഞ് യുവാക്കൾ സമാധാനപരമായി തുടരുന്നതാണ് അഭികാമ്യം. അക്രമം ഒരു മാർഗമല്ല. രാഷ്‌ട്രനിർമ്മാണത്തിൽ പങ്കാളികളാകാനും വ്യക്തിത്വം വികസിപ്പിക്കാനും വൈദഗ്ധ്യം നേടാനും സഹായിക്കുന്ന മികച്ച പദ്ധതികളിൽ ഒന്നാണ് അഗ്നിപഥ്. പദ്ധതി പ്രകാരം സൈനികവൃത്തിയിൽ തുടരാനും പുറത്തുപോകാനും അവസരമുണ്ട്. അഗ്നിപഥിനെ പക്വതയോടെ നോക്കി കാണൂ. നേട്ടങ്ങൾ തിരിച്ചറിയൂ. അഗ്നിപഥിൽ നിയമിതനായി നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്നവരുടെ പരിശീലന മികവ് സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന നിങ്ങളുടെ സമപ്രായക്കാരെക്കാൾ മുൻപന്തിയിലായിരിക്കുമെന്നും നാവികസേനാ മേധാവി ഓർമ്മിപ്പിച്ചു.

 

 

Tags: AgnipathAgnipath Scheme
ShareTweetSendShare

More News from this section

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies