പാറ്റ്‌ന :അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പണം കൊള്ളയടിച്ച് പ്രതിഷേധക്കാർ .3 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്.ബീഹാറിലെ അരാ ജില്ലയിലെ ബിഹിയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം .ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന ഉദ്ദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.രണ്ട് ദിവസത്തെ കളക്ഷനാണ് പ്രതിഷേധക്കാർ കൊള്ളയടിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ട്രെയിനുകൾക്ക് ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു. റെയിൽവേ സ്റ്റേഷനുകളിലെ വസ്തുവകകൾക്കും വ്യാപകമായ കേടുവരുത്തി. ഇതിന് പിന്നാലെയാണ് ക്യാഷ് കൗണ്ടറുകളിൽ നിന്ന് പണവും കവർന്നത്.
യാത്രക്കാർക്ക് ടിക്കറ്റ് നൽകവേയാണ് ഒരു കൂട്ടം ആളുകൾ കൗണ്ടറിലേക്ക് അക്രമവുമായി എത്തിയത്. കല്ലെറിയുകയും കൗണ്ടറിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാർ കൗണ്ടറിൽ തീ ഇടുകയായിരുന്നു.ജീവനക്കാർ അണയ്‌ക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും തീ ആളി പടരുകയായിരുന്നു.തുടർന്ന് പുക നിറയുകയും ചെയ്തു, തങ്ങൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു,200 ഓളം പേർ ഉണ്ടായിരുന്നെന്നുമാണ് ‘ ഉദ്ദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
‘പ്രതിഷേധിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കണമായിരുന്നു, ഉള്ളിൽ ആളുകൾ കുടുങ്ങി കിടക്കുമ്പോഴും അവർ ഓഫീസ് തീയിടാൻ ശ്രമിച്ചവെന്നും , കൊല്ലാനായിരുന്നു ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗ്നിപഥിനെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.പൊതുമുതൽ ഉൾപ്പടെ നശിപ്പിക്കുന്ന തരത്തിലാണ് ആക്രമം അഴിച്ചുവിട്ടിരിക്കുന്നത് .പ്രതിഷേധത്തിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നതായിട്ടാണ് റിപ്പോർട്ട്. നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര നീക്കം .ഇതിനായള്ള നടപടികളും കേന്ദ്രം സ്വീകരിച്ച് വരികയാണ്.
ഇതിന്റെ ഭാഗമായി സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം . അഗ്നിവീറുകളാകാനുളള ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തിയും സിഎപിഎഫ്, അസം റൈഫിൾസ് എന്നീ സൈനിക വിഭാഗങ്ങളിൽ 10 ശതമാനം സംവരണവും ഉൾപ്പെടെ കേന്ദ്രസർക്കാർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ഇത് കണക്കിലെടുക്കാതെ പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
Comments