നിരഞ്ജ് മണിയൻ പിള്ളയുടെ പുതിയ ചിത്രമായ ‘വിവാഹ ആവാഹനം’ എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. ‘അരുൺ’ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.സാജൻ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.യാഥാർത്ഥ്യ സംഭവങ്ങളെ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത് .
ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.സോണി സി വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.
ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ,അജു വർഗീസ്, പ്രശാന്ത് അലക്‌സാണ്ടർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.














