ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിന് നൂറാം ജന്മദിന ആശംസ നേർന്ന് ബംഗ്ലാദേശ്. പൂച്ചെണ്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഹീരാ ബെന്നിന് സമ്മാനിച്ചു. ഇന്നലെയായിരുന്നു ഹീരാ ബെന്നിന്റെ നൂറാം ജന്മദിനം.
നൂറ് റോസാ പുഷ്പങ്ങൾ അടങ്ങിയ പൂച്ചെണ്ടാണ് ബംഗ്ലാദേശ് ഹീരാ ബെന്നിന് സമ്മാനിച്ചത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുൾ മൊമെൻ ആണ് പൂച്ചെണ്ട് സമ്മാനിച്ചത്. ഇതിനൊപ്പം നൂറാം ജന്മദിനം ആശംസിച്ചുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ശ്രീമതി ഹീരാ ബെന്നിന് ജന്മദിനാശംസകൾ എന്നായിരുന്നു പൂച്ചെണ്ടിനൊപ്പമുണ്ടായിരുന്ന കുറിപ്പ്. ഇതിന് പുറമേ വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെയും ആശംസകൾ നേർന്നു.
നൂറാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിന് ആശംസകൾ. ഹീരാ ബെന്നിന്റെ ആയുർ ആരോഗ്യത്തിനും നന്മയ്ക്കുമായി സർവ്വേശ്വരനോട് പാർത്ഥിക്കുന്നു.- അബ്ദുൾ മൊമെൻ ട്വീറ്റ് ചെയ്തു.
Comments