തിരുവനന്തപുരം : ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷജിദ് എന്നിവരെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ചുളിയാമല സെക്ഷനിലാണ് സംഭവം.
കഴിഞ്ഞ 10 ാം തീയ്യതിയാണ് സംഭവം നടന്നത്. വഴിയിൽനിന്നു ലഭിച്ച ചത്ത മാനിനെ വനപാലകർ കൊണ്ടുപോയി കറിവച്ചു കഴിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ മാനിനെ സെക്ഷൻ ഓഫിസിൽ എത്തിച്ച് ഇറച്ചിയാക്കി എന്നാണ് വിവരം.
Comments