ബെയ്ജിംഗ്: ചൈനയിലെ രാസനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ലാൻസ്ഹുവിലെ ബിന്നോംഗ് ടെക് ലിമിറ്റഡിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സമയം നിരവധി തൊഴിലാളികൾ നിർമ്മാണ ശാലയിൽ ഉണ്ടായിരുന്നു നാനൂറിലധികം രക്ഷാ പ്രവർത്തകർ എത്തിയാണ് തൊഴിലാളികളെ രാസ നിർമ്മാണ ശാലയുടെ പുറത്തെത്തിച്ചത്. രാസ വസ്തുക്കൾ ശ്വസിച്ച് നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി.
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments