സ്വപ്‌നയ്‌ക്കെതിരെ സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്, പക്ഷെ വിലപ്പോകില്ലെന്ന് കെ. സുധാകരൻ; സ്വപ്‌ന പറയുന്നത് തെളിവുകളുടെ ബലത്തിലെന്നും കെപിസിസി അദ്ധ്യക്ഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്‌നയ്‌ക്കെതിരെ സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്, പക്ഷെ വിലപ്പോകില്ലെന്ന് കെ. സുധാകരൻ; സ്വപ്‌ന പറയുന്നത് തെളിവുകളുടെ ബലത്തിലെന്നും കെപിസിസി അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 06:22 pm IST
Facebook
Twitter
WhatsAppTelegram

പയ്യന്നൂർ: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെതിരെ സോളാർ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു സുധാകരന്റെ വാക്കുകൾ.

സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്. പക്ഷെ സ്വപ്‌ന സുരേഷിന്റെ മുൻപിൽ അത് വിലപ്പോകില്ല കാരണം എല്ലാത്തിനും സ്വപ്‌നയുടെ കൈയ്യിൽ തെളിവുകൾ ഉണ്ട്. രേഖകൾ വെച്ചാണ് അവർ സംസാരിക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അല്ലെങ്കിൽ ആരോപണവിധേയർ എന്തുകൊണ്ടാണ് പ്രതിരോധിക്കാത്തതെന്ന് സുധാകരൻ ചോദിച്ചു. അതുകൊണ്ടാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

സ്വപ്‌ന സുരേഷ് പറഞ്ഞതെല്ലാം അവർ ചെയ്തുവെന്നാണ് കുറ്റാരോപിതരുടെ മൗനം അർത്ഥമാക്കുന്നത്. തെളിവുകൾ അവർക്കെതിരായതുകൊണ്ടാണ് കോടതിയിൽ പോകാത്തതെന്നും സുധാകരൻ പറഞ്ഞു. ഇതിന് മുൻപും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പിണറായിയെ മാത്രം കളളനെന്ന് വിളിക്കുന്നത്. അഴിമതി ഒന്നിന് പുറകേ ഒന്നായി നടക്കുകയാണെന്ന് സുധാകരൻ പറഞ്ഞു.

ഫണ്ട് തട്ടിപ്പ് നടത്തിയ ടി. ഐ മധുസൂദനനെ എം.എൽ എ സ്ഥാനത്തു നിന്ന് മാറ്റണം. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. കള്ളൻമാർ കപ്പലിൽ തന്നെയാണ്. കേരളത്തെ ഇവരിൽ നിന്നും മോചിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Tags: സ്വർണക്കടത്ത്CongressPinarayi VijayanK SUDHAKARANകെ. സുധാകരൻസ്വപ്‌ന സുരേഷ്
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies