യുദ്ധക്കപ്പലുകളെ നയിക്കാൻ വനിതാ അഗ്നിവീരരും; അഗ്നിപഥിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ നാവികസേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധക്കപ്പലുകളെ നയിക്കാൻ വനിതാ അഗ്നിവീരരും; അഗ്നിപഥിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 11:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ വനിതാ അഗ്നിവീരരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി നാവിക സേന. റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഈ മാസം 25 ന് പുറത്തിറക്കും. ആർമി, എയർഫോഴ്സ്, നേവി എന്നീ മൂന്ന് സർവീസുകളിലും വനിതാ ഓഫീസർമാരുണ്ടെങ്കിലും, പേഴ്‌സണൽ ബിലോ ഓഫീസേഴ്‌സ് റാങ്ക് (പിബിഒആർ) എന്ന തസ്തികയിൽ വനിതകൾക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമാണ്.

നാവിക സേനയുടെ വിവിധ കപ്പലുകളിലായി 30 വനിതാ ഓഫീസർമാർ നിലവിൽ സേവനം നടത്തുന്നുണ്ട്. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ റിക്രൂട്ട് ചെയ്യുന്ന വനിതകളെ യുദ്ധക്കപ്പലുകളിൽ വിന്യസിക്കുമെന്ന് നാവിക സേന ചീഫ് ഓഫ് പേഴ്‌സണൽ വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി അറിയിച്ചു.

അഗ്‌നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന വനിതാ നാവികരുടെ കൃത്യമായ എണ്ണം നാവികസേന രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലന കേന്ദ്രമായ ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്ന് ത്രിപാഠി പറഞ്ഞു. ഈ വർഷം നവംബറിൽ അഗ്‌നിവീരരുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ നാവികർക്കായി പരിശീലനത്തിൽ മാറ്റം വരുത്തും. അഗ്‌നിപഥ് പദ്ധതിയിലൂടെ ഏകദേശം 3,000 നാവികരെ ഉൾപ്പെടുത്താനാണ് തീരുമാനമെന്നും അതിൽ 20 ശതമാനം സ്ത്രീകളാണെന്നും നാവികസേനാ വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. ഗണ്ണറി, ആന്റി സബ്മറൈൻ, നേർക്കുനേരുള്ള യുദ്ധം ഉൾപ്പെടെ നാവികസേനയ്‌ക്കുള്ളിലെ 29 ട്രേഡുകളിലും വനിതാ നാവികരെ ഉൾപ്പെടുത്തും.

വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ ഉൾപ്പെടെയുള്ള കപ്പലുകളിൽ വനിതാ നാവികരെ വിന്യസിച്ചതിൽ നിന്നുള്ള പ്രതികരണമാണ് ഈ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. മാത്രമല്ല നാവികസേനയിലേക്ക് കമ്മീഷൻ ചെയ്യപ്പെടുന്ന പുതിയ കപ്പലുകളിൽ, സ്ത്രീകൾക്കായി പ്രത്യേക ക്യാബിനുകളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

അടുത്ത രണ്ട് ദശാബ്ദങ്ങളിൽ നിർണായകമായ യുദ്ധക്കപ്പലുകളുടെ കമാൻഡിംഗ് ഓഫീസർമാരായി വനിതകളെ രാജ്യത്തിന് കാണാൻ കഴിയുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ കഴിഞ്ഞ വർഷം ഡിസംബറിൽ പറഞ്ഞിരുന്നു .

2020 മാർച്ചിൽ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്, ഇന്ത്യൻ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ 2015ലെ വിധി ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതകളുടെ സ്ഥിര നിയമനം നടപ്പിലാക്കുന്നത്.

Tags: navyAgnipathAgniveerswomen officers
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies