പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 12:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ മറവിൽ രാജ്യവ്യാപകമായി ഒരു വിഭാഗം അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാർ അക്രമം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കലാപകാരികളെ റിക്രൂട്ട്‌മെന്റുകളിൽ പരിഗണിക്കില്ലെന്ന് ഇന്നലെ സൈനിക നേതൃത്വവും വ്യക്തമാക്കിയിരുന്നു.

ജൂൺ 14 നാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. 17.5 വയസ്സ് മുതൽ 21 വയസ്സ് വരെ യുവാക്കൾക്ക് രാജ്യസേവനം നടത്താൻ അവസരം നൽകുന്ന പദ്ധതിയാണിത്. ജോലിക്ക് കയറുന്ന മാസം മുതൽ 30,000 രൂപ ശമ്പളം, പ്രതിവർഷം 10 ശതമാനം വർദ്ധന, നാലാം വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ പ്രതിമാസം നാല്പതിനായിരം രൂപ, മറ്റാനുകൂല്യങ്ങൾ. നാല് വർഷത്തിന് ശേഷം 25 ശതമാനം സൈനികർക്ക് സേനയിൽ തുടരാനുള്ള അവസരവും ഒരുക്കുമെന്നാണ് പ്രഖ്യാപനം.

എന്നാൽ ഇതിനെതിരെ അക്രമികൾ രാജ്യവ്യാപകമായി പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു. പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും ഇതിന് ചുക്കാൻ പിടിച്ചുകൊണ്ട് മുന്നിൽ നിന്നു. സൈനിക ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇവർക്കിടയിലേക്ക് അക്രമികളെ കയറ്റി വിട്ടാണ് കലാപശ്രമം നടന്നത്. ബീഹാറിൽ നിന്നും പൊട്ടിപ്പുറപ്പെട്ട അക്രമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. റെയിൽവേ സ്‌റ്റേഷനുകളിൽ കയറി അക്രമം നടത്തിയ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു, കടകൾ തല്ലത്തകർത്തു, സ്റ്റേഷൻ കൊള്ളയടിച്ചു. പദ്ധതി ഉടൻ നിർത്തലാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

യുപിയിലും, ഡൽഹിയിലും ഹരിയാനയിലും സെക്കന്തരാബാദിലും സമാനമായ രീതിയിൽ അക്രമകൾ നടന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. എന്നാൽ പദ്ധതിയിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലുറച്ചുനിന്നു കേന്ദ്ര സർക്കാർ.

പ്രതിഷേധം കനത്തതോടെ അഗ്നിപഥ് പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും വിവരിച്ചുകൊണ്ട് സൈനിക വൃത്തങ്ങളും നേതാക്കളും രംഗത്തെത്തിയെങ്കിലും ഇതിനൊന്നും ചെവികൊടുക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. ഇതോടെ കലാപകാരികൾക്ക് പ്രവേശനം നൽകില്ലെന്നും പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ സൈനിക നേതൃത്വം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഈ ഉറച്ച നിലപാടുകൾ വ്യക്തമാക്കിയത്.

വാർത്താ സമ്മേളനത്തിൽ റിക്രൂട്ട്‌മെന്റ് തീയതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം, പദ്ധതിയിലൂടെ യുവാക്കൾക്ക് ലഭിക്കുന്ന അവസരങ്ങളും സൈനിക മേധാവികൾ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങാൻ ആരംഭിച്ചത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ അഗ്നിവീരന്മാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനോടൊപ്പം നാല് വർഷത്തെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് അസം റൈഫിൾസിലും കേന്ദ്ര സേനയിലും പത്ത് ശതമാനം സംവരണവും ഏർപ്പെടുത്തി. അഗ്നിവീരന്മാർക്ക് തൊഴിലവസരം ഉറപ്പ് നൽകിക്കൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി.

ഇതിനിടെ ഇന്ന് രാജ്യവ്യാപക ബന്ദിനും അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ആഹ്വാനം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നാണ് ഈ ആഹ്വാനം പ്രചരിച്ചത്. കലാപങ്ങളിലും അക്രമങ്ങളിലും പങ്കുണ്ടെന്ന് വ്യക്തമായ 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ആഭ്യന്തരമന്ത്രാലയം നിരോധിക്കുകയും ചെയ്തിരുന്നു. മിലിട്ടറി കോച്ചിംഗ് സെന്ററുകളാണ് യുവാക്കളെ അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ആദ്യം തന്നെ സൂചനകൾ ലഭിച്ചിരുന്നു.

കലാപനീക്കത്തെ ആളിക്കത്തിക്കുന്ന പ്രതികരണങ്ങളാണ് രാജ്യത്തെ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ നടത്തിയത്. ട്വിറ്ററിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും രാഹുൽ ഗാന്ധിയും പ്രിയങ്കയുമൊക്കെ പദ്ധതിക്കെതിരെ നിരന്തരം പ്രതികരണങ്ങൾ നടത്തി എരിതീയിൽ എണ്ണ പകരാൻ ശ്രമിച്ചിരുന്നു. രാജ്യമൊട്ടാകെ കലാപശ്രമം നടത്തിയ 1000 ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2000 കോടിയുടെ നഷ്ടമാണ് റെയിൽവേയ്‌ക്ക് ഉണ്ടായിരിക്കുന്നത്.

Tags: ProtestviolenceAgnipathAgniveers
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies