കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ ചോർത്തിയത് ആരെന്ന് അറിയണം; ഹൈക്കോടതിയിൽ ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ ചോർത്തിയത് ആരെന്ന് അറിയണം; ഹൈക്കോടതിയിൽ ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: വിചാരണ കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത് ആരെന്നറിയണമെന്ന് ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഫോറൻസിക് അന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് തനിക്ക് അറിയണമെന്ന് നടി ആവശ്യപ്പെട്ടത്.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായാണ് തനിക്ക് കിട്ടിയ വിവരമെന്ന് നടി കോടതിൽ പറഞ്ഞു. മെമ്മറി കാർഡിൽ ഉള്ള ദൃശ്യങ്ങൾ തന്നെ ആക്രമിച്ച് പകർത്തിയതാണ്. അത് പുറത്തു പോകുകയോ ആരെങ്കിലും കാണുകയോ ചെയ്താൽ ഭാവി എന്താകും?. അതിനാൽ സംഭവത്തിൽ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. കോടതിയിൽ സർക്കാരും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

അതേസമയം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഹർജിയുടെ പേരിൽ അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. കോടതിക്ക് ലഭിച്ച ഫോറൻസിക് റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ വ്യത്യാസം ഇല്ല. പിന്നെ എങ്ങനെ ദൃശ്യങ്ങൾ ചോർന്നെന്ന് പറയാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഡിവിജ്വൽ ക്ലിപ്പിംഗുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. ഹർജിയുടെ പേരിൽ അന്വേഷണം ആവശ്യപ്പെട്ട് വിചാരണ വൈകിയെന്ന് ആരോപിച്ച് വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ വിചാരണ നീണ്ടു പോകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഹാഷ് വാല്യു മാറിയതിലെ അന്വേഷണത്തിന് മൂന്ന് ദിവസം മതിയാകും. അന്വേഷണം പൂർത്തിയാൻ ഇനിയും സമയം ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

 

Tags: High Courtactress attack case
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies