ന്യൂഡൽഹി: നൂറിലധികം രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. അംഗീകാരമില്ലാത്ത 111 പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. ആർപി ആക്ട് 1951 ലെ സെക്ഷൻ 29എ,29 സി എന്നിവ പ്രകാരമാണ് നടപടി.
രജിസ്റ്റർ ചെയ്യുകയും എന്നാൽ അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാർട്ടികളിൽ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. നേരത്തെ ആദ്യഘട്ടത്തിൽ അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ നടപടി. രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട പാർട്ടികളിൽ ചിലത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെട്ടതായും ആരോപണമുണ്ട്.
Comments