കായിക വകുപ്പിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ; ആലപ്പുഴ ജില്ലയെ അവഗണിക്കുന്നു; വകുപ്പിൽ ഉദ്യോഗസ്ഥ ലോബി; സർക്കാരിന് പേരുദോഷം ഉണ്ടാക്കുന്നുവെന്നും മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായിക വകുപ്പിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ; ആലപ്പുഴ ജില്ലയെ അവഗണിക്കുന്നു; വകുപ്പിൽ ഉദ്യോഗസ്ഥ ലോബി; സർക്കാരിന് പേരുദോഷം ഉണ്ടാക്കുന്നുവെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : കായിക വകുപ്പിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ .കായിക വകുപ്പ് ആലപ്പുഴ ജില്ലയെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് വിമർശനം. . വകുപ്പിൽ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നു.രാജ കേശവദാസ് നീന്തൽ പരിശീലന കേന്ദ്രം യാഥാർത്ഥ്യമാക്കാൻ ഉദ്ദ്യോഗസ്ഥ ലോബി തടസം നിൽക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.ജില്ലയോടുള്ള അവഗണനക്കെതിരെ സമരം ചെയ്യണമെന്ന് എം എൽ എ മാരോട് മന്ത്രി ആവശ്യപ്പെട്ടു.എച്ച് സലാം , തോമസ് കെ.തോമസ് എന്നീ എം.എൽ.എമാരോടാണ് മന്ത്രിയുടെ പരസ്യ നിർദ്ദേശം.

നീന്തൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ സമ്മാനിക്കുന്നത് കുട്ടനാട് ആണ്.ആ കുട്ടനാട്ടുകാര്‍ ഇന്ന് കളിക്കുന്നതും പരിശീലനം നേടുന്നതും കൊച്ചിയിലും, കോഴിക്കോടുമാണ്. ആലപ്പുഴയിൽ ഒരു നീന്തൽ കുളം വേണം. ഇത് തീരുമാനിക്കാൻ തുടങ്ങിയിട്ട് എത്ര നാളുകളായി .നീന്തൽ കുളം ഉദ്ഘാടനം ചെയ്യാത്തത് ബോധപൂർവ്വമാണെന്നും ,ശക്തമായി നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌പോർട്‌സ് വകുപ്പിന്റെയോ മന്ത്രിയുടെയോ കുഴപ്പമല്ല മറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍
അതിനുള്ളിൽ ലോബിയായി പ്രവർത്തിക്കുകയാണ് .വളർന്ന് വരുന്ന കായിക താരങ്ങൾക്ക് പരിശീലനം നൽകി അന്താരാഷ്‌ട്ര തലത്തിൽ അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍
ആലപ്പുഴയ്‌ക്ക് കഴിയും.എന്നാൽ ആലപ്പുഴയ്‌ക്ക് അത്തരം കാര്യങ്ങൾ പാടില്ലെന്ന് ഒരു കൂട്ടർ ചിന്തിക്കുന്നു എന്നും അദ്ദേഹം തുടന്നടിച്ചു.

കുട്ടനാട്ടിലേത് പോലുള്ള നീന്തലുകാർ വേറെ എവിടെ എങ്കിലും ഉണ്ടോ ? കുട്ടനാട്ടുകാർക്ക് നീന്താൻ സൗകര്യം കൊടുത്തില്ലെങ്കിൽ പിന്നെ കേരളത്തിൽ ആർക്കാണ് നീന്താൻ സൗകര്യം കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഗവൺമെന്റിന് പേരുദേഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ട്.അത്തരം ആളുകളെ നിലക്ക് നിർത്തി കൊണ്ട് അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന നീന്തൽ കുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് നാടിന് സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Tags: sportssaji cheriyanswimming pool
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies