ഒഴുകി നടന്ന കൂറ്റന്‍ റെസ്റ്റോറന്റ് വെളളത്തില്‍ മുങ്ങി; അപകടം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒഴുകി നടന്ന കൂറ്റന്‍ റെസ്റ്റോറന്റ് വെളളത്തില്‍ മുങ്ങി; അപകടം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

ഹോങ് കോങ്: ഹോങ്കോംഗിലെ സഞ്ചാരികളെ ആകര്‍ഷിച്ച് സൗത്ത് ചൈന കടല്‍ തീരത്ത് നിലയുറപ്പിച്ചിരുന്ന പ്രശസ്തമായ കൂറ്റന്‍ ഒഴുകും റെസ്റ്റോറന്റ് വെളളത്തില്‍ മുങ്ങി. അബെര്‍ഡീന്‍ തുറമുഖത്ത് 46 വര്‍ഷമായി നിലയുറപ്പിച്ചിരുന്ന റെസ്റ്റോറന്റ് മാറ്റി സ്ഥാപിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം. മാറ്റി സ്ഥാപിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പാരാസെല്‍ ദ്വീപിന് സമീപം പ്രതികൂല കാലാവസ്ഥയില്‍ റെസ്റ്റോറന്റിനുളളിലേക്ക് വെള്ളം കയറിയാണ് മുങ്ങിയത്. ഒരു യുഗം അവസാനിച്ചു എന്നാണ് ഹോങ്കോംഗിലെ ജനങ്ങള്‍ അപലപിച്ചത്.

സ്ഥാനം മാറ്റുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ വിശകലനം നടത്തുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നതായി റെസ്റ്റോറന്റിന്റെ മാതൃസ്ഥാപനമായ അബെര്‍ഡീന്‍ റെസ്റ്റോറന്‍ഡ് എന്റര്‍പ്രൈസസ് വ്യക്തമാക്കി. 1000 മീറ്ററോളം ആഴമുളള ഭാഗത്താണ് റെസ്റ്റോറന്റ് മുങ്ങിയത്. അതുകൊണ്ടു തന്നെ അത് വീണ്ടെടുക്കാനുളള സാദ്ധ്യത കുറവാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ ചൈന സമുദ്രത്തില്‍ ഒഴുകി നടന്നിരുന്ന ഭക്ഷണശാല വിനോദ സഞ്ചരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. 260 അടി നീളമുള്ള റെസ്റ്റോറന്റ് നാലു ദശാബ്ദമായി മൂന്ന് ദശലക്ഷത്തിലധികം പേരെ സല്‍ക്കരിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞി, ടോം ക്രൂസ് തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.

കൊറോണ പ്രതിസന്ധിമൂലം 2020ല്‍ മാര്‍ച്ചില്‍ റെസ്റ്റോറന്റ് അടച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നെന്നും 2013 മുതല്‍ റെസ്റ്റോറന്റ് നഷ്ടത്തിലുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.  റെസ്റ്റോറന്റിന്റെ കാലാവധി അവസാനിക്കുന്നതിന്  മുന്നോടിയായാണ്  സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.

1976 ലാണ് ചൈനീസ് കൊട്ടാര മാതൃകയിലുള്ള ഒഴുകുന്ന റെസ്റ്റോറന്‍ഡ് നിര്‍മിച്ചത്. 3.8 ദശലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. നിര്‍മിതിയിലെ വൈവിദ്ധ്യമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

Tags: hong kong
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies