'നിയമ നിർമാണ സഭയുടെ അധികാരങ്ങൾ നീതിപീഠം കവരാൻ പാടില്ല; ജനാധിപത്യമാണ് പരമപ്രധാനം' ; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിയമ നിർമാണ സഭയുടെ അധികാരങ്ങൾ നീതിപീഠം കവരാൻ പാടില്ല; ജനാധിപത്യമാണ് പരമപ്രധാനം’ ; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 08:08 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ജനപ്രതിനിധികൾ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ സുപ്രീം കോടതി കൈകടത്തുന്നത് നല്ല പ്രവണതയല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജനാധിപത്യത്തിൽ രാഷ്‌ട്രീയം ചലനാത്മകമായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തികളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാനും ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കാനും തീർച്ചയായും സുപ്രീം കോടതിക്ക് ഉത്തരവാദിത്വമുണ്ട്. ഈ കടമയിൽ നിന്നും സുപ്രീം കോടതി ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. അതേസമയം, പൊതുവായ ചർച്ചകളിലൂടെയും പൗരന്മാരുടെ ഇടപെടലുകളിലൂടെയും അഭിപ്രായ രൂപീകരണം സാദ്ധ്യമാകേണ്ട വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് ജനപ്രതിനിധികളാണ്. അതാണ് ജനാധിപത്യത്തിന്റെ സത്തയെന്നും അദ്ദേഹം പറഞ്ഞു.

നയപരമായ കാര്യങ്ങളിലും സങ്കീർണ്ണമായ വിഷയങ്ങൾ പരിഹരിക്കുന്നതിലും സുപ്രീം കോടതിയെ മാത്രം എല്ലായ്പ്പോഴും ആശ്രയിക്കുന്നത് നല്ല പ്രവണതയല്ല. നിയമനിർമ്മാണ സഭകളുടെയും ഭരണനിർവ്വഹണ സമിതികളുടെയും പ്രവർത്തനങ്ങൾക്കപ്പുറം കോടതികളെ മാത്രം എല്ലാ കാര്യങ്ങളിലും ആശ്രയിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. ജനാധിപത്യത്തിൽ കോടതികളുടെ സ്ഥാനം എന്ന വിഷയത്തിൽ ലണ്ടനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ആദർശങ്ങൾ പൂർത്തീകരിക്കുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം ഉറപ്പ് വരുത്തുന്നതിലുമുള്ള പൗരന്മാരുടെ പ്രതികരണം ഓരോ അഞ്ച് വർഷം കൂടുമ്പോഴും മാത്രം വിനിയോഗിക്കേണ്ട ഒന്നല്ല. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും സദാ ചലനാത്മകമായിരിക്കണം എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

Tags: Supreme CourtJustice D Y ChandrachudDemocracy
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies