ഒറ്റക്കാലിൽ 10 സെക്കൻഡ് നിൽക്കാൻ കഴിയുമോ ? ഇല്ലെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ മരണ സാദ്ധ്യത കൂടുതൽ; ന്യുയോർക്ക് സർവകലാശാല പഠനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റക്കാലിൽ 10 സെക്കൻഡ് നിൽക്കാൻ കഴിയുമോ ? ഇല്ലെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ മരണ സാദ്ധ്യത കൂടുതൽ; ന്യുയോർക്ക് സർവകലാശാല പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 09:01 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഒറ്റ കാലിൽ ബാലൻസ് ചെയത് 10 സെക്കൻഡ് എങ്കിലും നിൽക്കാൻ സാധിക്കാത്തവർ അടുത്ത 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ന്യൂയോർക്ക് സർവ്വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. യോഗയിൽ വൃക്ഷാസനം എന്നറിയപ്പെടുന്ന യോഗാഭ്യാസം കൂടിയാണിത്.

ഇത്തരത്തിലുള്ള ഒറ്റ കാലിലെ നിൽപ്പ് പ്രായമായവരുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ടെന്ന് സർവ്വകലാശാലയുടെ പഠനം പറയുന്നു

പ്രായമാകുന്നതിന് അനുസരിച്ച് മനുഷ്യന്റെ മെയ് വഴക്കവും ബാലൻസും കുറഞ്ഞ് വരാറുണ്ട്.പരിക്കേറ്റുണ്ടാകുന്ന മരണങ്ങളിൽ ഏറ്റവും കൂടുതലും ഉണ്ടാകുന്നത് ബാലൻസ് നഷ്ടപ്പെട്ട് വീഴുന്നത് മൂലമുള്ളതാണ്. ഓരോ വർഷം 37 ദശലക്ഷം ആളുകളെങ്കിലും ബാലൻസ് നഷ്ടപ്പെട്ട് വീഴാറുണ്ടെന്നാണ് കണക്കുകൾ. ഇവയിൽ പലതും ഗുരുതര പരിക്കിന് കാരണമാകുന്നു.

2008 മുതൽ 2020 വരെ നടത്തിയ പഠനത്തിൽ 51നും 75നും ഇടയിൽ പ്രായമുള്ള 1702 ആളുകളിലാണ് സർവകലാശാല ഒറ്റ കാലിൽ നിൽക്കാനുള്ള ശേഷി പരിശോധിച്ചത്. പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ട ആളുകളിൽ മൂന്നിൽ രണ്ടും പുരുഷൻമാരായിരുന്നു. ഒരു കാലിൽ നിന്ന് കൊണ്ട് സ്വതന്ത്രമായ മറ്റേ കാൽ ഒരു കാലിന്റെ പിന്നിൽ വെയ്‌ക്കാനും കൈകൾ വശത്തേക്കും ദൃഷ്ടി നേരയുമായി ഉറപ്പിക്കാനും ഗവേഷകർ ഇവരോട് ആവശ്യപ്പെട്ടു. മൂന്ന് അവസരങ്ങളാണ് ഇവർക്ക് നൽകിയത്. പങ്കെടുത്തവരിൽ 20 ശതമാനം പേർക്കും ഈ ഈ പരീക്ഷണം പൂർത്തിയാക്കാൻ സാധിച്ചില്ല.

പ്രായം കൂടുന്നതിന് അനുസരിച്ച് ഈ പരീക്ഷണം പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. 51നും 55നും ഇടയിലുള്ള 5 ശതമാനം പേരും, 56നും 60നും ഇടയിലുള്ള 8 ശതമാനം പേരും 61നും 65നും ഇടയിലുള്ള 18 ശതമാനം പേരും 66 നും 70 നും ഇടയിലുള്ള 37 ശതമാനം പേരും 71 നും 75 നും ഇടയിലുള്ള 54 ശതമാനം പേരും ടാസ്‌കിൽ പരാജയപ്പെട്ടു. പഠനകാലയളവിൽ മരണപ്പെട്ടവരിൽ ഭൂരിഭാഗവും പരീക്ഷണം വേണ്ട വിധത്തിൽ പൂർത്തികരിക്കാൻ സാധിക്കാത്തവരോ പരാജിതരോ ആയിരുന്നു. ഇതാണ് ഒറ്റ കാലിൽ നിൽക്കാൻ കഴിയാത്തവരുടെ അടുത്ത ദശകത്തിലെ മരണസാധ്യത 84 ശതമാനം അധികമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.

നാഡീവ്യൂഹപരമായ പ്രശ്‌നങ്ങളും എല്ലുകളുടെ ആരോഗ്യവും കാഴ്ചയും ധാരണശേഷിയും പ്രതികരിക്കാനുള്ള സമയവും ജീവിത ശൈലിയുമെല്ലാം ഒരാളുടെ ബാലൻസിനെ നിർണയിക്കുന്ന കാര്യങ്ങൾ കൂടിയാണ്. ഇതിനാലാണ് ഒറ്റ കാലിൽ നിൽക്കാനുള്ള ശേഷി ആരോഗ്യത്തിന്റെ സൂചനയായി കണക്കാക്കുന്നത്. ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടവരിൽ അമിതവണ്ണം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോളോൾ പോലുള്ള രോഗങ്ങളുമായി പോരാടുന്നവരും ആയിരുന്നതും പഠനഫലത്തിന് കൂടുതൽ ബലമേകുന്നു.

 

ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies