കാലും നെഞ്ചും കൊണ്ട് തകർപ്പൻ സേവുകൾ; അടുത്ത ഗോൾഡൻ ഗ്ലൗവിന് ഇവൻ അവകാശവാദം ഉന്നയിച്ചാൽ?: നാട്ടിലെ താരമായി പൂവൻകോഴി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലും നെഞ്ചും കൊണ്ട് തകർപ്പൻ സേവുകൾ; അടുത്ത ഗോൾഡൻ ഗ്ലൗവിന് ഇവൻ അവകാശവാദം ഉന്നയിച്ചാൽ?: നാട്ടിലെ താരമായി പൂവൻകോഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 06:32 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പശു പാൽ തരും, കോഴി നമുക്ക് മുട്ട തരും എന്നൊക്കയാണ് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചിരുന്നത്. എന്നാൽ കോഴി നമ്മുടെ കൂടെ ഫുട്‌ബോൾ കളിക്കുമെന്നാണ് ചേർത്തലയിലെ കുട്ടികൾ പറയുന്നത്. കാരണമെന്തന്നല്ലേ യുവ സംവിധായകനായ അഭിലാഷ് കോടവേലിയുടെ വീട്ടിലെ പൂവൻ കോഴിയാണ് ഇതിന് കാരണം. സാധാരണ കോഴികളെ പോലെയല്ല. ഗോൾ വല കാക്കുന്ന താരമാണ് ഇവിടുത്തെ വളർത്ത് കോഴി.

അഭിലാഷിന്റെ കുട്ടികളുടെ കൂടെയാണ് പൂവൻകോഴിയുടെ ഫുട്‌ബോൾ കളി. കുട്ടികൾ കളിക്കുമ്പോൾ ആദ്യമൊക്കെ അടുത്ത് വന്ന് നിൽക്കുമായിരുന്ന കോഴി പിന്നെ പന്തിന് പിന്നാലെ ഓടി തുടങ്ങുകയായിരുന്നു. പിന്നെ കുട്ടികൾ മുറ്റത്ത് പന്തുമായി എത്തിയാൽ കോഴി എവിടെയാണെങ്കിലും ഓടിയെത്തും. പിന്നെ ഗോൾ വല കാക്കുന്ന മിന്നും താരമായി മാറുകയായിരുന്നു.

കോഴിയുടെ ഈ ഫുട്‌ബോൾ കളി ഒരു കൗതുകത്തിന്റെ പുറത്ത് വീഡിയോ എടുക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചതോടെയാണ് വീട്ടിലെ കോഴി അത്ര നിസാരക്കാരനല്ല എന്ന് ബോധ്യം വന്നത്. ഫുട്‌ബോൾ കളിക്കുന്ന കോഴി വൈറലായതോടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആന്റോ ജേക്കബിനും അനിയൻ മൂന്നാ ക്ലാസുകാരനായ ആൽബിൻ ജേക്കബിനും ഒപ്പം കോഴി ഫുട്‌ബോൾ കളിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നത്.

Tags: footballchicken
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

Latest News

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies