ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളോട് പിന്തുണ തേടി രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമു. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയാണ് ദ്രൗപതി മുർമു ഫോണിൽ വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചത്.
നേതാക്കൾ ദ്രൗപതി മുർമുവിന് ആശംസകൾ നേർന്നതായാണ് വിവരം. അതേസമയം ദ്രൗപതി മുർമു നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പാർലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, എൻഡിഎ കക്ഷി നേതാക്കൾ, മറ്റ് പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.
Comments