ന്യൂഡല്‍ഹി: ഈജിപ്തില്‍ നടക്കുന്ന തന്ത്രപരമായ നേതൃത്വ പരിപാടിയില്‍ ഇന്ത്യന്‍ വ്യോമസേന പങ്കെടുക്കും. ഒരു മാസ പരിശീലന പരിപാടിയില്‍ മൂന്ന് എസ്യു-30 എംകെഐ വിമാനവും രണ്ട് സി-17 വിമാനവും പരിശീലനത്തില്‍ പങ്കെടുക്കും. ജൂലൈ 24 വരെ കെയ്റോയിലെ എയര്‍ഫോഴ്സ് വെപ്പണ്‍ സ്കൂളിലാണ് പരിശീലനം.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുകയും മികച്ച സേവനങ്ങള്‍ കൈമാറ്റം ചെയ്യുകയുമാണ് ലക്ഷ്യം. ഏറ്റുമുട്ടല്‍ സാഹചര്യങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നതിനാകും പരിശീലന പരിപാടിയില്‍ മുന്‍ഗണന കൊടുക്കുകയെന്നും വ്യോമയാന ഉദ്യോഗസ്ഥന് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.ഇന്ത്യന്‍ നിര്‍മിത എസ് യു-30 എംകെഐ പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആകും.
Comments