സിംഹാസനം പൊടിതട്ടിയെടുക്കാൻ സൂപ്പർ സ്റ്റാർ; കൈയിൽ രക്തം ചീന്തിയ കത്തിയുമായി സുരേഷ് ​ഗോപി; പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പങ്കുവെച്ച് താരം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിംഹാസനം പൊടിതട്ടിയെടുക്കാൻ സൂപ്പർ സ്റ്റാർ; കൈയിൽ രക്തം ചീന്തിയ കത്തിയുമായി സുരേഷ് ​ഗോപി; പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പങ്കുവെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്ക് ആവേശമേകി തന്റെ പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പങ്കുവെച്ച് സൂപ്പർസ്റ്റാർ സുരേഷ്​ഗോപി. സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തിന്റ സെക്കന്റ് ലുക്ക് പോസ്റ്ററാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം SG 251 എന്ന ടാഗില്‍ ആണ് അണിയറ പ്രവർത്തകർ ആരാധകരിലേയ്‌ക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പോസ്റ്ററിൽ കൈയിൽ രക്തം ചീന്തിയ കത്തിയുമായി ക്രൗര്യം നിറഞ്ഞ നോട്ടവുമായാണ് താരം എത്തിയിരിക്കുന്നത്. മുടിയും കൃതാവും നീട്ടി വളർത്തി വ്യത്യസ്ത ഭാവത്തിലാണ് പോസ്റ്ററിൽ സുരേഷ് ​ഗോപിയെ കാണാൻ സാധിക്കുന്നത്. എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസയുടെ പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്. കൂടാതെ ജയരാജ്-സുരേഷ് ​ഗോപി കോംബോയിൽ തൊണ്ണൂറുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച ഹൈവെ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വമ്പൻ തിരിച്ചുവരവിനാണ് സുരേഷ് ​ഗോപി ഒരുങ്ങുന്നത്. വരനെ ആവശ്യമുണ്ട്, കാവൽ എന്നീ സിനിമകളുടെ വിജയത്തിലൂടെ തന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയിട്ടില്ല എന്ന് താരം തെളിയിച്ചിരുന്നു. തിയറ്ററുകളെ ഇളക്കിമറിക്കാൻ കഴിയുന്ന ഒരു പിടി ചിത്രങ്ങളുമായി താരം വീണ്ടും തിളങ്ങാൻ ഒരുങ്ങുമ്പോൾ ആരാധകരും സിനിമപ്രേമികളും ഒരേപോലെ ആവേശത്തിലാണ്.

ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിലുള്ള പാപ്പനാണ് ഉടനെ തിയറ്ററിൽ എത്തുന്ന സുരേഷ് ​ഗോപി ചിത്രം. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ‘എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ആരാധകർ ഏറെ കാത്തിരുക്കുന്ന സിനിമ.

Tags: birthdaySuresh Gopi
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies