കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ ഇന്ന് കൊച്ചിയിൽ ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയനുസരിച്ച് ഈ ദിവസങ്ങളിൽ വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നിലെത്തണം. രാവിലെ 9 മുതൽ വൈകീട്ട് ആറു വരെയാണ് ചോദ്യം ചെയ്യുക. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും.
കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിദേശത്തേക്ക് കടന്ന് ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പൊലീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല, വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments