ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുളളവരെ എങ്ങനെയാണ് ശിവസേനയ്ക്ക് പിന്തുണയ്ക്കാനാകുക? ഉദ്ധവിനെതിരെ നിലപാട് കടുപ്പിച്ച് ഷിൻഡെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുളളവരെ എങ്ങനെയാണ് ശിവസേനയ്‌ക്ക് പിന്തുണയ്‌ക്കാനാകുക? ഉദ്ധവിനെതിരെ നിലപാട് കടുപ്പിച്ച് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 11:10 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉദ്ധവ് താക്കറെയ്‌ക്ക് എതിരായ നിലപാട് കടുപ്പിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് പിന്തുണയ്‌ക്കാനാകുകയെന്ന് ഏക്‌നാഥ് ഷിൻഡെ ചോദിച്ചു. വിമതർ ശിവസേന ബാലാസാഹേബ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഉദ്ധവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മറുപടി.

ബാലാസാഹേബ് എന്നോ ശിവസേന എന്നോ വിമതർക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്നും അങ്ങനെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആയിരുന്നു ഉദ്ധവിന്റെ ഭീഷണി. എന്നാൽ ബോംബ് സ്‌ഫോടനങ്ങളിലൂടെ നിരപരാധികളായ മുംബൈക്കാരെ കൊല്ലുന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ പിന്തുണയ്‌ക്കാൻ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് കഴിയുന്നതെന്ന് ഷിൻഡെ ചോദിച്ചു.

ഈ പിന്തുണയ്‌ക്കെതിരെയാണ് തന്റെ നേതൃത്വത്തിൽ സേനയുടെ എംഎൽഎമാർ പ്രതിഷേധം ഉയർത്തുന്നത്. ബാൽ താക്കറെയുടെ ശിവസേനയെ സംരക്ഷിക്കുന്നതാണ് തനിക്ക് പ്രഥമ പരിഗണനയെന്നും അല്ലാതെ തന്റെ ജീവൻ അല്ലെന്നും ഷിൻഡെ പറഞ്ഞു.

കളളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എൻസിപി മന്ത്രി നവാബ് മാലിക്കിന് ഉൾപ്പെടെ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾ പുറത്തുവന്നിട്ടും ഉദ്ധവ് മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പുറത്തുപോരാൻ തയ്യാറായിരുന്നില്ല.

അതേസമയം ഷിൻഡെ അടക്കമുളള വിമത എംഎൽഎമാരെ അയോഗ്യരാക്കാനുളള ഉദ്ധവിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോഗ്യതാ നോട്ടീസിന് ഇന്ന് മറുപടി നൽകണമെന്നാണ് മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്പീക്കർ ഷിൻഡെ ക്യാമ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: DAWOOD IBRAHIMShiv SenaBAL thackerayEknath Shindeഉദ്ധവ് താക്കറെഏക്‌നാഥ് ഷിൻഡെശിവസേന ബാലാസാഹേബ്
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies