കശ്മീർ പോലീസിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട ഭീകരൻ അറസ്റ്റിൽ; പിടിയിലായത് ആയുധങ്ങളുമായി ചെക്ക്‌പോസ്റ്റ് കടക്കവേ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ പോലീസിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട ഭീകരൻ അറസ്റ്റിൽ; പിടിയിലായത് ആയുധങ്ങളുമായി ചെക്ക്‌പോസ്റ്റ് കടക്കവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. കശ്മീരിലെ ദോഡ മേഖലയിൽ നിന്നാണ് ആയുധങ്ങളുമായി ഭീകരനെ പിടികൂടിയത്. ദോഡ സ്വദേശിയായ ഫരീദ് അഹമ്മദാണ് അറസ്റ്റിലായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു ചൈനീസ് പിസ്റ്റലും രണ്ട് മാഗസീനുകളും 14 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണും വിശദമായി പരിശോധിച്ച് വരികാണ്.

കശ്മീരിൽ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്ര ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. തുടർന്ന് ഡോഡയിലെ ചെക്ക്‌പോയിന്റിൽ നടത്തിയ പരിശോധനയിലാണ് ഫരീദ് അഹമ്മദ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതോടെ ഫരീദിനെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഫരീദിനെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാർച്ചിലാണ് ഭീകരസംഘത്തിൽ നിന്നും ഫരീദിന് ആയുധങ്ങൾ ലഭിച്ചത്. ദോഡയിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കണമെന്നായിരുന്നു ഫരീദിന് ലഭിച്ച നിർദേശം.

അതിർത്തിക്ക് അപ്പുറത്ത് നിന്നും കശ്മീർ താഴ്‌വരയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്ന ഭീകര സംഘമാണ് ഫരീദിന് നിർദേശങ്ങൾ നൽകിയിരുന്നത്. സംഘടനയിലെ കമാൻഡർമാർ ഫരീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഏത് ഭീകരസംഘനയാണ് ഫരീദിന് നേതൃത്വം നൽകിയിരുന്നതെന്ന് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.

Tags: TerroristArrestjammu and kashmirDoda
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies