‘ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം‘; രാജസ്ഥാൻ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം‘; രാജസ്ഥാൻ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 10:00 pm IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കൊലപാതകം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കഴിവുകേടാണെന്ന് ബിജെപി ആരോപിച്ചു. ക്രമസമാധാന പാലനത്തിൽ പരാജയപ്പെട്ട മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജി വെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, സംഭവം ദു:ഖകരവും അപമാനകരവുമാണ് എന്നാണ് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്. ജനങ്ങൾ പരിഭ്രാന്തരാണ്. പ്രധാനമന്ത്രിയും അമിത് ഷായും രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

ഗെഹ്ലോട്ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. രാജസ്ഥാനിൽ നടക്കുന്ന കാര്യങ്ങൾക്ക് പ്രധാനമന്ത്രിയും അമിത് ഷായുമാണ് ഉത്തരവാദികൾ എങ്കിൽ ഗെഹ്ലോട്ട് രാജിവെച്ച് വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വക്താവ് തജീന്ദർ സിംഗ് ബഗ്ഗ അഭിപ്രായപ്പെട്ടു. അശോക് ഗെഹ്ലോട്ടിനെ പരാജിതനായ മുഖ്യമന്ത്രി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഹിന്ദു യുവാവിന്റെ കൊലപാതകത്തെ ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ എന്നാണ് ബിജെപി നേതാവ് ഷെഹ്സാദ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ മുസ്ലീം പ്രീണന നയത്തിന്റെ ഫലമാണ് നിഷ്ഠൂരമായ കൊലപാതകം എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലും കോൺഗ്രസ് മതമൗലികവാദികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഷെഹ്സാദ് ട്വീറ്റ് ചെയ്തു.

രാജസ്ഥാൻ മുഖ്യമന്ത്രി ഇനിയെങ്കിലും പ്രീണന രാഷ്‌ട്രീയം ഉപേക്ഷിച്ച് ക്രമസമാധാനം ഉറപ്പ് വരുത്താൻ ശ്രമിക്കണമെന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ ആവശ്യപ്പെട്ടു. മുൻപ് രാജ്യത്തെ സമാധാനപരമായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാൻ. ഇന്ന്, അവിടെ ഒന്നിന് പിറകെ ഒന്നായി കലാപങ്ങൾ നടക്കുകയാണ്. മൃഗീയമായ കൊലപാതകം നടത്തിയ ശേഷം അക്രമികൾ ധൈര്യപൂർവ്വം അതിന്റെ വീഡിയോ പ്രചരിപ്പിക്കണമെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാനം എത്രത്തോളം തകർന്നിരിക്കുകയാണെന്ന് ഊഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഗോസ് എന്നിവരാണ് അറസ്റ്റിലായത്.

Tags: CongressrajasthanBJPAshok Gehlotപ്രധാനമന്ത്രി നരേന്ദ്ര മോദിReligious FundamentalistsUdaipur Murder
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies