ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്മാന് സ്ഥാനം ഒഴിഞ്ഞു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്മാന് ആകും. 27 ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയര്മാന് സ്ഥാനത്ത് മുകേഷ് അംബാനി തുടരും.
ആകാശ് റിലയന്‍സ് ഗ്രൂപ്പിന്റെ ഉപഭോക്തൃ-വ്യാപാര അനുപാതം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. 500 ദശലക്ഷത്തിലധികം ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും ബിസിനസ് എക്സിക്യൂട്ടീവ് കൂടിയായ ആകാശിന്റെ തന്ത്രം കൊണ്ടാണ്.
2017 ല്‍ നിര്‍മിച്ച വിപ്ലവകരമായ ഉപകരണമായിരുന്നു ജിയോഫോണ്‍. ഇന്ത്യ 2ജി സാങ്കേതിക വിദ്യയില്‍ നിന്നും വിപ്ലവകരമായ 4ജി സാങ്കേതിക വിദ്യയിലേക്ക് ചുവടുമാറിയത് ഇതിന്റെ വരവോടെയായിരുന്നു. ഇതിന്റെ സൃഷ്ടിയുടെ പിന്നില്‍ ആകാശ് ഉള്‍പ്പെട്ട സംഘമായിരുന്നു. ഡിജിറ്റല്‍ ലോകത്ത് ബ്ലോക്ക്ചെയ്ന്‍ പോലുള്ള സംവിധാനങ്ങള്‍ അവതരിപ്പിച്ചത് ജിയോയുടെ നേതൃസ്ഥാനത്ത് ആകാശ് ഇരുന്നപ്പോഴാണ്. ഡിജിറ്റല്‍ ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്നന്നതിനും ടെക്നോളജിയില്‍ പുതുമ കൊണ്ട് വരുന്നതിനും അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതില്‍ ജിയോയുടെ ശ്രമങ്ങള്‍ തുടരുമെന്നും അറിയിച്ചു.
അഞ്ച് വര്‍ഷ കാലാവധിയില്‍ പങ്കജ് പവാര്‍ മാനേജിംഗ് ഡയറക്ടര്‍ ആകും. രാമീന്ദര്‍ സിംഗ് ഗുജ്റാല്‍, കെവി ചൗധരി എന്നിവര്‍ അഡീഷണല്‍ ഡയറക്ടര്‍ ആകും.
Comments