കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന സാമൂഹിക പ്രവര്ത്തകന് അഡ്വ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച നിലവിലെ വിവരങ്ങൾ വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു. ശങ്കു ടി ദാസിനെ നിലവിൽ എക്മോയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്ത് വിടുന്ന നാലാമത്തെ മെഡിക്കൽ ബുള്ളറ്റിനാണിത്.
ശങ്കു ടി ദാസിന്റെ ബ്ലഡ് പ്രഷർ നില ഏറെക്കുറെ നിയന്ത്രിതമായിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഡയാലിസിസ് തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം പുരോഗതിയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടിപിച്ച് തുടങ്ങിയെന്നും മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതി പ്രകടിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
Comments