ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്‌ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 11:49 pm IST
Facebook
Twitter
WhatsAppTelegram

 

ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ സാഹെബ് താക്കറെ ജോലി ഉപക്ഷേിച്ച് രാഷ്‌ട്രീയത്തിൽ ഇറങ്ങിയപ്പോൾ ചരിത്രം പോലും വഴിമാറി. മറാത്ത രാഷ്‌ട്രീയത്തിൽ ഊന്നിയായിരുന്നു ശിവസേനയുടെ ആദ്യകാല പ്രവർത്തനം. പിന്നീട് ബാൽ താക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രം തന്റെ രാഷ്‌ട്രീയത്തോട് ചേർക്കുകയായിരുന്നു.

രാഷ്‌ട്രീയ നിലപാടുകളിൽ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്‌ച്ച ചെയ്തിരുന്നില്ല. എടുത്തിരുന്ന നിലപാടുകൾ എത്ര തീവ്രമായിരുന്നുവെങ്കിലും അത് തുറന്ന് പറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പരമ്പരയ്‌ക്ക് എത്തുമെന്ന് അറിയിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച രാഷ്‌ട്രീയ നേതാവ് അദ്ദേഹം മാത്രമായിരുന്നു. നിങ്ങൾ ആദ്യം അതിർത്തി കടന്ന് ഇന്ത്യയിലേക്കുളള തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കൂ, എന്നിട്ടാകാം ക്രിക്കറ്റ് എന്നായിരുന്നു താക്കറെയുടെ താക്കീത്. ക്രിക്കറ്റും രാഷ്‌ട്രീയവും കൂട്ടികലർത്തരുതെന്ന എതിരാളികളുടെ വിമർശനം താക്കറെയെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.

പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുക എന്നതായിരുന്നു ഈ മുൻ ചിത്രകാരന്റെ നിലപാട്. അതുകൊണ്ട് രാഷ്‌ട്രീയമായി എതിർക്കുമ്പോഴും താക്കറെ എന്ന മെലിഞ്ഞ മനുഷ്യനെ എന്നും അർഹിച്ച ആദരവോടെയാണ് വിമർശകർ പോലും കണ്ടിരുന്നത്. ശരദ്പവാർ, ചവാൻ തുടങ്ങിയ പ്രബലർ വാണിരുന്ന മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ താക്കറെയുടെ ശബ്ദം എന്നും മുഴങ്ങി കേട്ടിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായി ദേശീയ മാദ്ധ്യമങ്ങളും അന്താരാഷ്‌ട്ര ലേഖകരും എന്നും മുംബൈയിലുളള വസതിയായ മാതോശ്രീയിലേക്ക് കാതോർത്തിരുന്നു.

അധികാരത്തിന് പുറത്ത് നിൽക്കുമ്പോഴും തന്റെ അഭിപ്രായങ്ങളിലൂടെ സർക്കാരുകളെ സ്വാധീനിക്കാൻ കഴിവുളള രാഷ്‌ട്രീയ നേതാവായിരുന്നു താക്കറെ. എന്നാൽ അധികാരത്തോട് ഒരിക്കലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. 1994ൽ ശിവസേന-ബിജെപി സഖ്യം മഹാരാഷ്‌ട്രയിൽ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം താക്കറെയുടെ പാർട്ടിക്കായിരുന്നു. എന്നാൽ അദ്ദേഹം ഭരണത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന് മാതൃക കാട്ടി.

2012ൽ ലോകത്ത് നിന്ന് വിട പറയുന്നത് വരെ താക്കറെ എന്ന രാഷ്‌ട്രീയതന്ത്രജ്ഞനും ശിവസേനയ്‌ക്കും ദേശീയ രാഷ്‌ട്രീയത്തിൽ വ്യക്തമായ മേൽവിലാസുണ്ടായിരുന്നു. എന്നാൽ താക്കറെയുടെ കാലശേഷം പാർട്ടിയുടെ ചുമതല ഏറ്റെടുത്ത മകൻ ഉദ്ധവ് ആദർശത്തിലും നിലപാടിലും വിട്ടുവീഴ്‌ച്ച ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിയറവച്ചതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായ ഈ നാണംകെട്ട പടിയിറക്കം.

ബാൽതാക്കറെ എക്കാലത്തും എതിർത്തിരുന്ന പ്രത്യയസാസ്ത്രമായിരുന്നു കോൺഗ്രസിന്റേത്. നെഹ്‌റു കുടുംബത്തിനെയും അതിലെ പിൻമുറക്കാരെയും ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. എന്നാൽ സോണിയാ ഗാന്ധിയോടും ശരദ്പവാറിനോടും പ്രത്യയശാസ്ത്രം അടിയറവച്ച് സന്ധിചെയ്യാൻ സാക്ഷാൽ താക്കറെയുടെ മകന് യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ വലിയ വിരോധാഭാസമായി അവശേഷിക്കുന്നു.

അയോദ്ധ്യയിൽ പോകാൻ ഉദ്ധവ് താക്കറെ പദ്ധതിയിട്ടപ്പോൾ ശരദ്പവാർ മുടക്കി. കശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയപ്പോൾ അനുകൂലിച്ച് അഭിപ്രായം പോലും പറയാൻ ശിവസേനയ്‌ക്ക് കഴിഞ്ഞില്ല. പവാറിന്റെ തടവറയിലാണ് ഉദ്ധവെന്ന് പാർട്ടിയിൽ വിമതസ്വരം ഉയർത്തിയ ഏക്‌നാഥ് ഷിൻഡെ പറയുന്നു. കോൺഗ്രസിനെയും എൻസിപിയെയും പോലെ ന്യൂനപക്ഷ പ്രീണനം നടത്താൻ ഉദ്ധവ് തയ്യാറായപ്പോൾ കാലിനടിയിലെ മണ്ണ് ചോർന്ന് പോകുന്നത് മനസ്സിലാകാനുളള രാഷ്‌ട്രീയ വിവേകം പോലും ഇല്ലാതെ പോയി. ചരിത്രത്തിൽ പരാജയപ്പെട്ട രാഷ്‌ട്രീയ നേതാവായി മാറാനാണോ ഉദ്ധവിന്റെ വിധിയെന്ന് വരും കാലം തെളിയിച്ചേക്കും.

Tags: ncpshivsenaHindutvabal thackrey
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies