ലണ്ടൻ: ഐസിസി ടി20 റാങ്കിംഗിൽ ഒറ്റ മത്സരം കൊണ്ട് നേട്ടമുണ്ടാക്കി സഞ്ജു സാംസൺ. അയർലാൻറിനെതിരെ അർദ്ധസെഞ്ച്വറി നേട്ടത്തോടെ നടത്തിയ തകർപ്പൻ ബാറ്റിംഗാണ് സഞ്ജുവിന് സഹായകമായത്. ടി20 കരിയറിലെ ആദ്യ അർദ്ധശതകമാണ് സഞ്ജു നേടിയത്.
അയർലാൻഡ് എതിരെ 77 റൺസ് അടിച്ച സഞ്ജു ഐസിസി ടി20 റാങ്കിംങ്ങിൽ 144ആം സ്ഥാനത്തേക്കാണ് എത്തിയിട്ടുള്ളത്. കരിയറിൽ സഞ്ജു നേടുന്ന ഏറ്റവും ഉയർന്ന ഐസിസി റാങ്കിങ്സ് കൂടിയാണിത്. 201-ാം റാങ്കിംഗിൽ നിന്നാണ് ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് സഞ്ജു 57 സ്ഥാനങ്ങൾ കടന്ന് 144 ലേയ്ക്ക് എത്തിയത്.
അയർലന്റിനെതിരെ തകർപ്പൻ പ്രകടനത്തോടെ സെഞ്ച്വറി നേടിയ ദീപക് ഹൂഡയും റാങ്കിംഗിൽ മുന്നേറി. 414 സ്ഥാനങ്ങൾ ഒറ്റയടിക്ക് കടന്ന് 104-ാം സ്ഥാനത്തേയ്ക്കാണ് ഹൂഡ എത്തിയത്. അയർലാന്റിനെതിരെ ആദ്യമത്സരത്തിൽ ഹൂഡ 47 റൺസ് അടിച്ചിരുന്നു.
Comments