ബ്രോഡിനെ അടിച്ച് പറത്തി ബൂ‌മ്ര; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും റൺ വഴങ്ങിയ ഓവർ; ഇതാര് യുവരാജോ എന്ന് സച്ചിൻ -വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രോഡിനെ അടിച്ച് പറത്തി ബൂ‌മ്ര; ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും റൺ വഴങ്ങിയ ഓവർ; ഇതാര് യുവരാജോ എന്ന് സച്ചിൻ -വീഡിയോ

Bumrah v Broad: The most expensive over in Test history

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്‌ഹാം: ഇന്ത്യക്കാരുടെ ബാറ്റിൽ നിന്ന് തല്ലുവാങ്ങാനുള്ള യോഗം അവസാനിക്കാതെ സ്റ്റുവർട്ട് ബ്രോഡ്. ട്വെനി ട്വെന്റി ലോകകപ്പിൽ യുവരാജ് സിംഗിന്റെ ബാറ്റിൽ നിന്ന് ഒരു ഓവറിൽ ആറു സിക്സറുകളുടെ ചൂടറിഞ്ഞ ബ്രോഡിനെ വീണ്ടും ഒരു ഇന്ത്യൻ ബാറ്റർ അടിച്ച് പറത്തിയിരിക്കുകയാണ്. ക്യാപ്റ്റൻ ജസ്പ്രീത് ബൂ‌മ്രയാണ് ഇക്കുറി ബ്രോഡിനെ അടിച്ച് തകർത്തത്.

ബർമിംഗ്‌ഹാമിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിലായിരുന്നു ബൂമ്രയുടെ തകർപ്പൻ ബാറ്റിംഗ്. ഇന്നിംഗ്സിന്റെ 83-)0 ഓവർ അവസാനിക്കുമ്പോൾ 9 വിക്കറ്റിന് 377 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്ത ഓവർ എറിയാൻ എത്തിയ ബ്രോഡിന്റെ ആദ്യ പന്ത് തന്നെ ബൂ‌മ്ര അതിർത്തി കടത്തി. രണ്ടാം പണ്ട് പിച്ചിനു നടുവിൽ കുത്തിയെറിഞ്ഞ ബ്രോഡിനു പിഴച്ചു. ബാറ്റർക്കും കീപ്പർക്കും മുകളിലൂടെ പന്ത് തേഡ്മാൻ ബൗണ്ടറി കടന്നു.വൈഡുൾപ്പെടെ അഞ്ച് റൺസ്.

അടുത്ത പന്തും ഷോർട്ട് പിച്ച് ചെയ്ത ബ്രോഡിന് വീണ്ടും പിഴച്ചു. ആഞ്ഞു വീശിയ ബൂ‌മ്രയുടെ ബാറ്റിൽ കുടുങ്ങിയ പന്ത് വിക്കറ്റ് കീപ്പർക്ക് പിറകിലൂടെ ഗ്യാലറിയിൽ പതിച്ചു. സിക്സർ. ഒപ്പം അമ്പയർ വക നോബോൾ കോളും- ഏഴ് റൺസ്. നിലതെറ്റിയ ബ്രോഡിന്റെ അടുത്ത പന്ത് ഫുൾ ടോസായി ബൂ‌മ്രയുടെ ബാറ്റിലേക്ക്. ബാറ്റിന്റെ അരികിൽ കൊണ്ട് വീണ്ടും ബൗണ്ടറി.തൊട്ടടുത്ത പന്തുകൾ മിഡ് വിക്കറ്റിലേക്ക് ബൗണ്ടറിക്കും സിക്സറിനും പറത്തിയ ബൂ‌മ്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡും സ്വന്തമാക്കി. അവസാന പന്തിൽ ഒരു റൺ നേടി ബൂ‌മ്ര സ്ട്രൈക്ക് കാത്തതോടെ ഒരു ഓവറിൽ മൊത്തം 35 റൺസ് പിറന്നു. ബൂ‌മ്ര ഒറ്റയ്‌ക്ക് നേടിയത് 29 റൺസ്. ! വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ റെക്കോഡാണ് ബൂമ്ര തകർത്തത്.

Ek over mein full राडा! ft. 𝐁𝐎𝐎𝐌😳#OneFamily #ENGvIND @Jaspritbumrah93 pic.twitter.com/2EEG25Gwe5

— Mumbai Indians (@mipaltan) July 2, 2022

ബൂ‌മ്രയുടെ തകർപ്പൻ പ്രകടനം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഇതാരാ യുവരാജ് സിംഗോ എന്ന ചോദ്യവുമായി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ രംഗത്തെത്തി. മുൻ ക്രിക്കറ്റർമാരുൾപ്പെടെ നിരവധി പേരാണ് ബൂമ്രയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.

Tags: cricketindia-englandBumra
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies