തിരുവനന്തപുരം : പീഢന രാതിയിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മകൻ ഷോൺ ജോർജ്. പടക്ക നാടകം ചീറ്റിയത് കൊണ്ടാണ് പി.സി യെ അറസ്റ്റ് ചെയ്തത്. പരാതിക്കാരി പറയുന്ന കാര്യങ്ങൾ വിശ്വാസത്തിൽ എടുക്കാമെങ്കിൽ സ്വപ്‌നയെയും വിശ്വാസത്തിൽ എടുക്കാം. കേരളസമൂഹത്തിൽ പരാതിക്കാരിയെക്കാളും വിശ്വാസ്യത സ്വപ്‌നക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേരളം തന്നെയാണോ ? ഒരു സംസ്ഥാനത്ത് നടക്കുന്ന കാര്യമാണോ ഇത്. ഒരു പെൺകുട്ടി പീഢന പരാതി നൽകിയാൽ പാർട്ടി കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കുന്നവരാണ് രാവിലെ ലഭിച്ച പരാതിയിൽ ഉച്ചയ്‌ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പടക്കം എറിഞ്ഞ ആൾ എകെജി സെന്ററിലേക്ക് തന്നെയാകും കയറിയത്. പിന്നെ എങ്ങനെ ആളെ കിട്ടും.പിണറായിക്ക് അന്ധമായ പുത്രിവാത്സല്യം കൊണ്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. മകളുടെ പേരിലെ അഴിമതി കേസുകൾ നിയമസഭയിൽ ചോദ്യചിഹ്നമായി ഉയർന്ന് നിൽക്കുന്നു. കഴിഞ്ഞകാലങ്ങളിൽ നടത്തിയ വലിയ അഴിമതി കഥകൾ പുറത്തുവരാൻ പോകുന്നു എന്ന ആകുലത പിണറായിക്ക് ഉണ്ടെന്നും ഷോൺ കൂട്ടിച്ചേർത്തു.
അതേസമയം പിസി ജോർജ്ജ് തെറ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഉഷയും രംഗത്തെത്തി. അറസ്റ്റ് മുഖ്യമന്ത്രിയുടെ കളിയാണ് . ഇത് രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
Comments