ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം. പ്രദേശവാസികളുകളുടെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസ് എടുത്തു. കാറ്റ്നി ജില്ലയിലെ ഛക്ക് ഗ്രാമത്തിലായിരുന്നു സംഭവം.
വെള്ളിയാഴ്ചയായിരുന്നു സംഭവം എന്നാണ് പ്രദേശവാസികളുടെ പരാതിയിൽ പറയുന്നത്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ഇതിലുള്ള വിജയാഹ്ലാദത്തിനിടെ ചില നാട്ടുകാരാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത് എന്നാണ് വിവരം. പരാതിയ്ക്കൊപ്പം ഇതിന്റെ ദൃശ്യങ്ങളും പ്രദേശവാസികൾ പോലീസ് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
40 ഓളം പേർ ഉൾപ്പെട്ട സംഘമാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. പാകിസ്താൻ സിന്ദാബാദ്, ജയിച്ചു ജയിച്ചു പാകിസ്താൻ ജയിച്ചു തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ പരാതിയ്ക്കൊപ്പം നൽകിയ ദൃശ്യങ്ങളുടെ വിശ്വാസ്യത പോലീസ് പരിശോധിച്ചുവരികയാണ്. പരാതി ഗൗരവതരമാണെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments