അമരാവതിയിലേത് 'ഇസ്ലാമിക് സ്‌റ്റേറ്റ് മോഡൽ' കൊല; ലക്ഷ്യം വർഗ്ഗീയ കലാപം; ഉമേഷിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് വ്യക്തമാക്കി എൻഐഎയുടെ എഫ്‌ഐആർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമരാവതിയിലേത് ‘ഇസ്ലാമിക് സ്‌റ്റേറ്റ് മോഡൽ’ കൊല; ലക്ഷ്യം വർഗ്ഗീയ കലാപം; ഉമേഷിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് വ്യക്തമാക്കി എൻഐഎയുടെ എഫ്‌ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 10:18 am IST
FacebookTwitterWhatsAppTelegram

മുംബൈ: അമരാവതിയിലെ വർഗ്ഗീയ കൊലപാതകം ഇസ്ലാമിക് സ്റ്റേറ്റ് മോഡലെന്ന് എൻഐഎ. കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഐഎസ് ഭീകരരുടേതിന് സമാനമായ രീതിയിലാണ് കെമിസ്റ്റായിരുന്ന ഉമേഷ് കോൽഹയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉമേഷിന്റെ വീടും സംഭവ സ്ഥലവും സന്ദർശിച്ചു.

അമരാവതിയിലേത് ഭീകരാക്രമണത്തിന് സമാനമായ കൃത്യമാണ്. രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ ഭീതി പടർത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. പ്രവാചകനെ വിമർശിച്ചുകൊണ്ടുള്ള നൂപുർ ശർമ്മയുടെ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങൾ പങ്കുവെച്ചതാണ് ഉമേഷിന്റെ കൊലയിലേക്ക് നയിച്ചത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു.

ഉമേഷിനെ കൊലപ്പെടുത്താൻ പ്രതികൾ ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഒരു വിഭാഗം ആളുകളെ ആക്രമിച്ച് വർഗ്ഗീയ വിദ്വേഷം വളർത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂൺ 21 ന് 10നും 10.30 നും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും എഫ്‌ഐആറിൽ എൻഐഎ വ്യക്തമാക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) 16,18 20 എന്നീ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 153 (ബി), 120 (ബി), 302 എന്നീ വകുപ്പുകൾ പ്രാകരവുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മുദാസ്സിർ അഹമ്മദ്, ഷാരൂഖ് പത്താൻ, അബ്ദുൾ തൗഫീഖ്, ഷൊയ്ബ് ഖാൻ, അതീബ് റാഷിദ്, യൂസഫ് ഖാൻ, ഷമീം അഹമ്മദ്, ഇർഫാൻ ഖാൻ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ. ഇന്നലെ രാത്രിയോടെയാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവ് കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഉമേഷ് മരിക്കുന്നത്. നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആയിരുന്നു കൊലപാതകമെന്ന് പോലീസിന് വിവരം ലഭിച്ചിട്ടും ഇത് മറച്ചുവെച്ചു. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്നായിരുന്നു പോലീസ് പുറത്തുവിട്ടിരുന്ന വിവരം. എന്നാൽ പിന്നീട് ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെളിയുകയായിരുന്നു. ഉമേഷിന്റെ പക്കൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും എഫ്‌ഐആറിലുണ്ട്.

ഉമേഷിന്റെ കൊലപാതകം ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്‌ക്ക് കൈമാറിയത്. ഇന്ന് രാവിലെ എൻഐഎ സംഘം ഉമേഷിന്റെ വീട്ടിലും സംഭവ സ്ഥലത്തുമെത്തി പരിശോധന നടത്തി. സംഭവത്തിൽ ദേശീയ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ് നിലവിൽ എൻഐഎ.

 

Tags: ISISNIAFIRumesh kolhe
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies