പാകിസ്താന് വേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകി; രാജസ്ഥാനിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന് വേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകി; രാജസ്ഥാനിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 10:52 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ ചാരവൃത്തി നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിനാണ് മൂന്ന് പേരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ശ്രീ ഗംഗാനഗർ, ഹനുമാൻഗഡ്, ചുരു ജില്ലകൾ ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ നടത്തിയ പരിശോധനയിൽ 23 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയ്‌ക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഹനുമാൻഗഢിൽ നിന്ന് പിടിക്കപ്പെട്ട അബ്ദുൾ സത്താർ, ശ്രീ ഗംഗാനഗറിൽ നിന്നുമുള്ള നിതിൻ യാദവ്, ചുരു ജില്ലയിലെ രാം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവും തന്ത്രപരവുമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സോഷ്യൽ മീഡിയ വഴി ഇവർ കൈമാറിയിരുന്നു. വിവരങ്ങൾ കൈമാറുകയും പാകിസ്താൻ ഉദ്യോ​ഗസ്ഥരിൽ നിന്ന് പണം കൈപ്പറ്റുകയും ചെയ്തുവെന്ന് രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

2010 മുതൽ സ്ഥിരമായി പാകിസ്താൻ സന്ദർശിക്കുന്ന വ്യക്തിയാണ് അബ്ദുൾ സത്താർ. ഇയാൾ സൈന്യത്തിന്റെയും രാജ്യത്തെ സുപ്രധാന ന​ഗ​രങ്ങളുടെയും വിവരങ്ങൾ ചോർത്തി നൽകി. പാകിസ്ഥാൻ വനിതാ ഏജന്റിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയ ആളാണ് നിതിൻ യാദവ്. ഇയാൾ സൂറത്ത്ഗഡിലെയും മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെയും സൈനിക നീക്കങ്ങളെപ്പറ്റി വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂവരുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് സുപ്രധാന തെളിവുകൾ ലഭ്യമായത്.

 

Tags: rajasthanPakistanspy
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies