ആലപ്പുഴ : പാലത്തിന് മുകളിൽ നിന്ന് യുവാക്കളുടെ അഭ്യാസപ്രകടനം. ആലപ്പുഴ വലിയഴിക്കൽ പാലത്തിലാണ് സംഭവം. 12 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ആർച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കൾ സാഹസികത കാണിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രണ്ട് യുവാക്കളാണ് പാലത്തിന് മുകളിൽ കയറിയത്. മറ്റ് രണ്ട് പേർ മൊബൈലിൽ ദൃശ്യങ്ങൾ പകത്തുന്നത് വീഡിയോയിൽ കാണാം. എന്നാൽ വീഡിയോയിലുള്ളത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇവർക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
നേരത്തെയും ഇത്തരത്തിൽ പാലത്തിന് മുകളിൽ നിന്നുള്ള യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവർക്കെതിരെ പോലീസ് കേസെടുക്കുകയുമുണ്ടായി.
Comments