ലോകത്തെ ആദ്യ സോളാർ കാർ ഉടൻ യു.എ.ഇയിലേക്ക്. നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ് കമ്പനി ലൈറ്റ്ഇയറാണ് ലൈറ്റ്ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ കാർ യു.എ.ഇയിൽ അവതരിപ്പിക്കുന്നത്.
സൗരോർജത്തിൽ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യ കാർ ഉടൻ യു.എ.ഇ നിരത്തുകളിൽ ചീറിപ്പായും. നെതർലൻഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ് കമ്പനി ലൈറ്റ്ഇയറാണ് ലൈറ്റ്ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ കാർ യു.എ.ഇയിൽ അവതരിപ്പിക്കുന്നത്. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കുമായി (എസ്.ആർ.ടി.ഐ പാർക്ക്) സഹകരിച്ചാണിത്.
ലൈറ്റ്ഇയറിന്റെ ടെസ്റ്റിങ് സൗകര്യങ്ങൾ, സെയിൽസും സർവിസും തുടങ്ങിയ സംവിധാനങ്ങളും യു.എ.ഇയിൽ ലഭ്യമാകുമെന്ന് എസ്.ആർ.ടി.ഐ പാർക്ക് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദിയും ലൈറ്റ്ഇയർ സി.ഇ.ഒ ലെക്സ് ഹൂഫ്സ്ലോട്ടും പറഞ്ഞു. നെതർലൻഡ്സിന് പുറത്തുള്ള ലൈറ്റ്ഇയറിന്റെ ആദ്യ ബേസ് ആയിരിക്കും എസ്.ആർ.ടി.ഐ പാർക്കിലേത്.
ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരായ യു.എ.ഇയുടെ ചെറുത്തുനിൽപ്പിനും രാജ്യത്തിന്റെ ‘നെറ്റ് സീറോ ബൈ 2050 സ്ട്രാറ്റജിക് ഇനീഷ്യേറ്റിവി’നും ഈ നീക്കം ഊർജം പകരുമെന്ന് യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമുഹൈരി പറഞ്ഞു.
Comments