റാസൽഖൈയ്മ; പനി ബാധിച്ച് റാസൽഖൈയ്മയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. റാക് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഹനാൻ നൂർ ആണ് മരിച്ചത്.. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പിൽ അബ്ദുൽകരീം നൂറിന്റെയും ബബിത നൂറിന്റെയുംമകളാണ്.
പനിയെ തുടർന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാക് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments