ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും; 100 തലമുറ കഴിഞ്ഞാലും അത് നടപ്പാവില്ല; സന്ദീപ് വാചസ്പതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും; 100 തലമുറ കഴിഞ്ഞാലും അത് നടപ്പാവില്ല; സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 02:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യത്തിന് എന്നും തടസ്സം ഭാരത ഭരണഘടനയാണെന്നും അവരെ സംബന്ധിച്ചിടത്തോളം ഭരണഘടന എന്നത് വെറുക്കപ്പെടേണ്ടതാണെന്നും വാചസ്പതി പറഞ്ഞു. എന്നാൽ 100 തലമുറ കഴിഞ്ഞാലും അവരുടെ ആഗ്രഹം നടപ്പാകില്ലെന്ന് വാചസ്പതി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാട്ടിലെ ഏറ്റവും വലിയ വട്ടിപ്പലിശക്കാരനായ കോടീശ്വരന് മകളെ വിവാഹം ചെയ്ത് കൊടുത്ത സജിയാണ് ചൂഷണത്തെപ്പറ്റി പാവങ്ങളായ സഖാക്കൻമാരെ ഉത്‌ബോധിപ്പിക്കുന്നത്. എന്തു കേട്ടാലും കൈയ്യടിക്കാൻ അണികൾ ഉള്ളതാണ് ഇവരുടെ ബലം. എന്തായാലും ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും. എന്നാൽ ഡോ. ബി.ആർ അംബേദ്കർ അടക്കമുള്ള മഹാൻമാർ നിങ്ങളേപ്പോലുള്ള ഏകാധിപതികളെ കൂടി മുന്നിൽ കണ്ടാണ് ഭാരത ഭരണഘടന നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് അതിനെ ഇല്ലാതാക്കാമെന്ന് സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്കാൻ മന്ത്രിയോട് അദ്ദേഹം പറഞ്ഞു.

ഭരണഘടനയോടും നിയമ വ്യവസ്ഥയോടും നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തും എന്ന സത്യപ്രതിജ്ഞ വാചകം ലംഘിച്ചാൽ മന്ത്രി രാജി വെക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കുകയാണ് വേണ്ടത് എന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യത്തിന് എന്നും തടസ്സം ഭാരത ഭരണഘടനയാണ്. ജനാധിപത്യത്തെ പോലും അടവ് നയമായി കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ജനകീയ വിപ്ലവത്തിലേക്കുള്ള കുറുക്കുവഴിയായാണ് കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തെ കാണുന്നത്. അത് കൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ഭരണഘടന എന്നത് വെറുക്കപ്പെടേണ്ടതാണ്. തകർക്കപ്പെടേണ്ടതാണ്. പക്ഷേ അത്ഭുതപ്പെടുത്തിയത് സജി ചെറിയാൻ മിച്ച മൂല്യത്തെപ്പറ്റിയും തൊഴിലാളികളേപ്പറ്റിയുമൊക്കെ സംസാരിക്കുന്നത് കേട്ടതാണ്.

‘നാളെ സജി ചെറിയാൻ കോടികൾ സമ്പാദിച്ചു എന്ന് കേട്ടാൽ അത് ആരേയോ ചൂഷണം ചെയ്തതിന്റെ ഫലമായിരിക്കും’ എന്നൊക്കെ സജി ചെറിയാൻ പറയുന്നത് കേട്ടപ്പോൾ ചെങ്ങന്നൂരിലെ മണൽ തരികൾ പോലും തലയറഞ്ഞ് ചിരിക്കുകയാണ്. നാട്ടിലെ ഏറ്റവും വലിയ വട്ടിപ്പലിശക്കാരനായ കോടീശ്വരന് മകളെ വിവാഹം ചെയ്ത് കൊടുത്ത സജിയാണ് ചൂഷണത്തെപ്പറ്റി പാവങ്ങളായ സഖാക്കൻമാരെ ഉത്‌ബോധിപ്പിക്കുന്നത്. എന്തു കേട്ടാലും കൈയ്യടിക്കാൻ അണികൾ ഉള്ളതാണ് ഇവരുടെ ബലം.

എന്തായാലും ഭാരത ഭരണഘടന തകർത്ത് ഉത്തരകൊറിയൻ മാതൃക നടപ്പാക്കണമെന്ന് സജിക്കും മറ്റ് സഖാക്കൻമാർക്കും ഉണ്ടാകും. പക്ഷേ 100 തലമുറ കഴിഞ്ഞാലും അത് നടപ്പാകില്ലെന്ന് മാത്രം. ഡോ. ബി.ആർ അംബേദ്കർ അടക്കമുള്ള മഹാൻമാർ നിങ്ങളേപ്പോലുള്ള ഏകാധിപതികളെ കൂടി മുന്നിൽ കണ്ടാണ് ഭാരത ഭരണ ഘടന നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് അതിനെ ഇല്ലാതാക്കാമെന്ന് സ്വപ്നത്തിലെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് എന്ന് മാത്രമേ പറയാനുള്ളൂ.

ഭരണഘടനയോടും നിയമ വ്യവസ്ഥയോടും നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തും എന്നായിരുന്നു മന്ത്രിയുടെ സത്യപ്രതിജ്ഞ വാചകം. അത് ലംഘിച്ചാൽ രാജി വെക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം.

Tags: saji cheriyansandeep vachaspati
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies