സജി ചെറിയാനും പാർട്ടിക്കും വിശ്വാസം ചൈനീസ് ഭരണഘടനയോട്; ചെറിയാൻ 'ചൊറിയാൻ' വേണ്ടി പറഞ്ഞതോ നാക്കു പിഴച്ചതോ അല്ലെന്നും എംടി രമേശ് - Saji Cheriyan And MT Ramesh
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സജി ചെറിയാനും പാർട്ടിക്കും വിശ്വാസം ചൈനീസ് ഭരണഘടനയോട്; ചെറിയാൻ ‘ചൊറിയാൻ’ വേണ്ടി പറഞ്ഞതോ നാക്കു പിഴച്ചതോ അല്ലെന്നും എംടി രമേശ് – Saji Cheriyan And MT Ramesh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 03:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയെന്ന് ബിജെപി നേതാവ് എംടി രമേശ്. മന്ത്രി സജി ചെറിയാന് മാത്രമല്ല ജനാധിപത്യത്തിലും ഭരണഘടനയിലും അദ്ദേഹത്തിന്റെ പാർട്ടിയ്‌ക്കും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബൂർഷ്വാ ഭരണഘടനയാണെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാനും അതുതന്നെയാണ് പ്രഖ്യാപിച്ചത്. ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല. കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ചൈനയിലുമാണെന്നും എംടി രമേശ് വിമർശിച്ചു.

ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സിപിഎം തള്ളിപ്പറയുമോയെന്നു കൂടി വ്യക്തമാക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

എന്നാൽ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം. മന്ത്രിക്ക് നാക്ക് പിഴവ് സംഭവിച്ചതാകാമെന്നും അതിനാൽ രാജിവെക്കേണ്ടതില്ലെന്നുമുള്ള ന്യായീകരണമാണ് മുതിർന്ന സിപിഎം നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.

അതേസമയം താൻ പറഞ്ഞത് പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്നും ഭരണഘടനയുടെ അന്തഃസത്ത തകർക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നുമുളള സജി ചെറിയാന്റെ വാക്കുകളാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിലുള്ളതെന്നും സജി ചെറിയാൻ പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് പ്രസംഗം നീക്കുകയും ചെയ്തു.

Tags: mt rameshsaji cheriyanConstitution
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies