കാറിൽ കയറ്റുന്നവരുടെ എണ്ണത്തെ ചൊല്ലി തർക്കം; യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി ക്യാബ് ഡ്രൈവർ - cab driver arrested
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറിൽ കയറ്റുന്നവരുടെ എണ്ണത്തെ ചൊല്ലി തർക്കം; യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി ക്യാബ് ഡ്രൈവർ – cab driver arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: യാത്രക്കാരനെ കുടുംബത്തിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. കാറിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ഒടിപി പങ്കുവെക്കുന്നതിൽ വന്ന കാലതാമസത്തെയും ചൊല്ലി ഇരുവരും തമ്മിലാരംഭിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചെന്നൈയിലെ ഓൾഡ് മഹാബലിപുരം റോഡിലായിരുന്നു സംഭവം.

ക്യാബ് ഡ്രൈവറായ രവിയെ കേളംമ്പക്കം പോലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ കൊലപാതകം. നിലവിൽ റിമാൻഡിലാണ് രവി.

കോയമ്പത്തൂരിലെ ടെക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന എസ് ഉമേന്ദറാണ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. കുടുംബസമേതം അവധിയാഘോഷിക്കാൻ ചെന്നൈയിലെത്തിയപ്പോഴാണ് ക്യാബ് ഡ്രൈവറുമായി തർക്കമുണ്ടായത്. ഇരുവരും തമ്മിലുള്ള തർക്കത്തിനും തുടർന്നുണ്ടായ കൊലപാതകത്തിനും ഉമേന്ദറിന്റെ കുടുംബം സാക്ഷിയാണ്.

ഉമേന്ദറും ഭാര്യയും രണ്ട് മക്കളും ചേർന്ന് ഞായറാഴ്ച വൈകിട്ട് സിനിമയ്‌ക്ക് പോകാനായി പുറത്തിറങ്ങിയതായിരുന്നു. ഓൾഡ് മഹാബലിപുരം റോഡിൽ സ്ഥിതിചെയ്യുന്ന മാളിൽ സിനിമ കണ്ട് വൈകിട്ട് 3.15 ഓടെ കുടുംബം പുറത്തിറങ്ങി. വീട്ടിലേക്ക് തിരികെ പോകാനായി ക്യാബ് ബുക്ക് ചെയ്തു. കാർ എത്തുകയും ഉമേന്ദറിനെ കണ്ടപ്പോൾ ഡ്രൈവർ ഒടിപി ആവശ്യപ്പെടുകയും ചെയ്തു.

ഉമേന്ദറിന്റെ കുടുംബം കൂടാതെ അദ്ദേഹത്തിന്റെ സഹോദരിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഇരുകുടുംബത്തിലെയും കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിൽ കയറാൻ നിന്നത്. എന്നാൽ ഉമേന്ദർ ഒടിപി പങ്കുവെക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾ കാറിലേക്ക് കയറി ഇരുന്നു. ഇത് ഡ്രൈവറായ രവിയെ പ്രകോപിതനാക്കി. കുട്ടികളെ വഴക്കുപറയുകയും കാറിന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. മാത്രവുമല്ല, ഏഴ് പേര മുഴുവനും രവിയുടെ കാറിൽ കയറ്റാനാകില്ലെന്നും വേണമെങ്കിൽ വലിയ കാർ വിളിക്കാനും രവി ആവശ്യപ്പെട്ടു. ഇതോടെ ഉമേന്ദറും ഡ്രൈവറായ രവിയും തമ്മിൽ വാക്കുതർക്കമാരംഭിക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Tags: ChennaiCAB
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies